വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും മോഡിയുടെ ചുട്ടമറുപടി: കോവിഡ് പുനരധിവാസത്തിന് 20 ലക്ഷം കോടിയുടെ പാക്കേജ്: പ്രഖ്യാപനം ബുധനാഴ്ച ധനമന്ത്രി നടത്തും: സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് പ്രയോജന പ്രദമാകും: കൈയടിച്ചതിനും ദീപം തെളിച്ചതിനും കളിയാക്കിയവര്‍ ഇനി എന്തു പറയും?

16 second read

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇതുവരെ നേരിട്ട വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും തക്ക മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്.

ചെറുകിട വ്യവസായങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, മധ്യവര്‍ഗം എന്നിവര്‍ക്കെല്ലാം പാക്കേജിന്റെ പ്രയോജനം ലഭിക്കും. പാക്കേജിന്റെ വിശദാംശങ്ങള്‍ നാളെ പ്രഖ്യാപിക്കും.സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആദ്യ ചുവടുവെപ്പാണിത്. എല്ലാ തൊഴില്‍ മേഖലകള്‍ക്കും നേട്ടമുണ്ടാകും. ആഗോള മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് 19 നെതിരായ പരാട്ടത്തില്‍ രാജ്യം തോറ്റുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…