ഞങ്ങളുടെ വേദന മാറ്റാന്‍ നിങ്ങള്‍ പടച്ചു വിടുന്ന നട്ടാല്‍ കിളിര്‍ക്കാത്ത നുണ മതിയാകില്ല ബ്രോ: വിമുക്ത ഭടനെയും കുടുംബത്തെയും പെരുവഴിയിലാക്കിയതിന്റെ വീഴ്ച മറയ്ക്കാന്‍ ജില്ലാ ഭരണകൂടം നല്‍കിയ വിശദീകരണം പച്ചക്കളളമാണെന്ന് തുറന്നടിച്ച് സഹോദരന്‍

17 second read

പത്തനംതിട്ട: ഇതസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതില്‍ ജില്ലാ ഭരണകൂടത്തിനുണ്ടായ വന്‍ വീഴ്ച മറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ മുഖേനെ നുണപ്രചാരണം. തങ്ങള്‍ എല്ലാം സമയബന്ധിതമായി ചെയ്തുവെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മുഖേനെ ജില്ലാ ഭരണകൂടം നല്‍കിയ വിശദീകരണം പൊളിച്ചടുക്കി നടുറോഡില്‍ കുടുങ്ങിയ വിമുക്തഭടന്റെ സഹോദരന്റെ ഫേസ് ബുക്ക് പോസ്റ്റ്. ജില്ലാ കലക്ടറെ സഹിതം തുറന്നു കാട്ടുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ മുഖം രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ വലിച്ചു കിറി ഒട്ടിച്ചിരിക്കുകയാണ് പ്രക്കാനം സ്വദേശി പി.കെ. സുനില്‍ കുമാര്‍. സുനിലിന്റെ സഹോദരനും വിമുക്തഭടനുമായ പി.കെ. ഷൈനും കുടുംബവുമാണ് ഉദ്യോഗസ്ഥരുടെയും ജില്ലാ ഭരണകൂടത്തിന്റെയും പിടിപ്പു കേട് കാരണം പാതിരരാത്രി പിഞ്ചു കുഞ്ഞുങ്ങളുമായി പെരുവഴിയില്‍ കിടക്കേണ്ടി വന്നത്. ആദ്യ ദിവസം തങ്ങളുടെ വീഴ്ച സമ്മതിച്ച ഉദ്യോഗസ്ഥരും ജനപ്രതിനിധികളും .ഈ വിവരം വാര്‍ത്തയാക്കിയതോടെ പ്ലേറ്റ് മറിക്കുകയായിരുന്നു. തുടര്‍ന്ന് ചുമതലക്കാരനായ ഡോക്ടര്‍ ജീവന്‍ തങ്ങളുടെ ഭാഗം ശരിയാണെന്ന് വരുത്തി പത്രങ്ങളില്‍ പ്രസ്താവന നടത്തുകയായിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള്‍ പൊളിച്ചടുക്കിയാണ് പി.കെ. സുനില്‍കുമാര്‍ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. അതിങ്ങനെ:

ചില ബ്യൂറോക്രാറ്റുകളുടെ ഗുരുതരമായ വീഴ്ച്ചയും. പിടിപ്പുകേടും മറച്ചു വയ്ക്കാനായി ഒരു കള്ളം നൂറ് വട്ടം .ആവര്‍ത്തിച്ച് ശരിയാണന്ന് വരുത്തി തീര്‍ക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രം മെനയുന്ന ജില്ലാ ഭരണകൂടത്തിന്റെ പാഴ്ശ്രമം സ്വയം അപഹാസ്യരാകുന്നു……

തങ്ങള്‍ക്ക് പറ്റിയ വിഴ്ച്ചകള്‍ ഏറ്റുപറഞ്ഞ് പിഴവുകള്‍ തിരുത്തി മാന്യത കാട്ടേണ്ട ഭരണകൂടം തന്നെ നിലയും വിലയും മറന്നുള്ള ഇല്ലാക്കഥകള്‍ മെനഞ്ഞു ന്യായികരണങ്ങള്‍ നിരത്തിയാല്‍ നിങ്ങള്‍ക്ക് ഫാന്‍സുകാരുടെ കൈയടിയും ലൈക്കും കിട്ടുമായിരിക്കും..പക്ഷേ സത്യം പാലിലെ വെള്ളം പോലെ നില്ക്കുമെന്ന കാര്യം മറക്കരുത്….
ബംഗളൂരില്‍ നിന്ന് 750 കിലോമീറ്ററിലധികം കാറോടിച്ച് നാട്ടിലെത്തിയ വിമുക്ത ഭടനായ എന്റെ സഹോദരന്‍ പി.കെ. ഷൈനും കുടുബത്തിനും നിങ്ങളുടെ ഭരണകൂടം ഒന്നര മണിക്കൂര്‍ ‘ പെരുവഴിയില്‍ ഒരുക്കി നല്കിയ താമസ സൗകര്യം’ ഒക്കെ നിങ്ങള്‍ക്ക് സൗകര്യപൂര്‍വ്വം മറക്കാന്‍ കഴിയുമായിരിക്കും. പക്ഷേ ആ മണിക്കൂറുകളില്‍ എന്റെ സഹോദരനും കുടുംബവും അനുഭവിച്ച വേദനയും.ഇത് കണ്ടു കൊണ്ടു നില്ക്കേണ്ടിവന്ന എന്റെ വേദനയും വൈദ്യപഠന കാലത്തെ എസ്എഫ്ഐ നേതാവു കൂടിയായിരുന്ന നിങ്ങളുടെ താലുക്ക് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജീവന്‍ നായര്‍ പത്രങ്ങളിലൂടെ ഇന്ന് നല്കിയ നട്ടാല്‍ കിളിര്‍ക്കാത്ത നുണ മതിവരില്ല ബ്രോ…….

10 വയസില്‍ താഴെ ഉള്ള കുട്ടി ഉണ്ടായിരുന്നത് അറിയില്ലായിരുന്നതാണ് കാലതാമസം ഉണ്ടാക്കിയതെന്നാണല്ലോ നിങ്ങള്‍ പറയുന്നത്. കുട്ടിയെ ബാഗിനുള്ളിലാക്കി കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു കൊണ്ടല്ല ഡോ: ജീവാ അവര്‍ വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നത്. ആദ്യം പാസിന് അപേക്ഷിച്ചപ്പോള്‍ 10 വയസിന് താഴെയുളള കുട്ടിക്ക് പാസ് നിര്‍ബന്ധം ഇല്ലായെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കുട്ടിയെ ഒഴിവാക്കി മറ്റു മൂന്നുപേര്‍ക്കും കര്‍ണ്ണാടക, തമിഴ്നാട്, കേരളാ സര്‍ക്കാരുകള്‍ നല്കിയ പാസുമായിട്ടാണ് അവര്‍ വാളയാറില്‍ എത്തിയത്. അവിടെ നടന്ന പരിശോധനയില്‍ ഏഴു വയസുകാരി മകള്‍ക്കും പാസ് വേണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് ചെക്ക്പോസ്റ്റിലെ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സഹായത്തോടെ ഉടന്‍ തന്നെ പത്തനംതിട്ട കളക്ടറേറ്റില്‍ ബന്ധപ്പെട്ട് കുട്ടിക്കും പാസ് ലഭിച്ചു. ഇതെ തുടര്‍ന്നാണ് അവര്‍ പത്തനംതിട്ടയിലേക്ക് യാത്ര തുടര്‍ന്നത്…

പിന്നെ. സ്ഥലത്ത് എത്തി കഴിഞതാണ് 10 വയസില്‍ താഴെയുള്ള കുട്ടി ഉണ്ടന്ന് അറിഞ്ഞത് എന്ന് നിങ്ങള്‍ പറയുന്നല്ലോ.. എന്റെ ഡോ: നിങ്ങള്‍ ഈ പറയുന്ന സ്ഥലത്തിന്റെ ഏഴ് അയലത്തുകൂടി എങ്കിലും ഒന്നു പോകുകയെങ്കിലും ചെയ്തിട്ടുണ്ടോ….? പശു ചത്തു മോരിലെ പുളിയും പോയി എന്ന് പറഞ്ഞ പോലെ . മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍, സെക്രട്ടറി എന്നിവര്‍ ഇടപെട്ട് താമസ സൗകര്യം ഒരുക്കി കഴിഞ്ഞ് എന്റെ സഹോദരനും കുടുംബവും ഹോട്ടലില്‍ കയറി കഴിത്തപ്പോള്‍ മാത്രമാണ് ചുമതലക്കാരന്‍ എന്ന് പറഞ്ഞ് ഡോ.സുഭഗന്‍ ആ വഴിക്ക് ഒന്നു വന്നു പോയത്…

പിന്നെ ഡോ:ജീവന്‍ താങ്കള്‍ ഇപ്പോള്‍ പറഞ്ഞ് വിലപിക്കുന്നില്ലെ… ഷൈനിന്റെ പിതാവിന് ശസ്ത്രക്രിയ കഴിഞ്ഞ് കഴിയുന്നതിനാലാണ് ഇവരെ വീട്ടിലാക്കാന്‍ ആ കാഞ്ഞതെന്നും. ഇതെ തുടര്‍ന്നാണ് ഇവരെ ഹോട്ടലില്‍ ആക്കിയതെന്നു. തട്ടി വിട്ടില്ലെ ….. ഹോട്ടലില്‍ അവര്‍ക്ക് താമസ സൗകര്യം ഒരുക്കിയത് മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സെക്രട്ടറി എന്നിവരുടെ ഇടപെടലിനെ തുടര്‍ന്നാണന്ന വിവരം അവിടെ ഉണ്ടായിരുന്ന എനിക്കാണോ അറിയാവുന്നത് അതോ . വീട്ടിലിരുന്ന താങ്കള്‍ക്കാണോ…?

പിന്നെ ഡോക്ടറെ കഥയറിയാതെ ആട്ടം കാണരുത് ….. ഷൈന്റെയും എന്റെയും പിതാവിന് ശസ്ത്രക്രീയ കഴിഞ്ഞ് കഴിയുകയാണന്ന് താങ്കള്‍ക്ക് എവിടെ നിന്നാണ് വിവരം ലഭിച്ചത് ….? 10 വര്‍ഷം മുന്‍പ് . 2011 ല്‍ ബംഗളൂരില്‍ വെച്ചാണ് ഞങ്ങളുടെ അച്ചന് ശസ്ത്രക്രിയ നടത്തിയത് : താങ്കള്‍ക്കറിയാമോ..? സോഡിയത്തിന്റെ അളവില്‍ കുറവ് അനുഭവപ്പെട്ടതിനെ തുടന്നാണ് കഴിഞ്ഞയാഴ്ച്ച അച്ചനെ 5 ദിവസം കോഴഞ്ചേരി മുത്തുറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയത്..ചുമ്മാതെ തള്ളല്ലെ. ജീവാ…. ഇനി അടുത്ത ദിവസങ്ങളില്‍ ഞങ്ങളുടെ അച്ചന് ശസ്ത്രക്രീയ നടന്നതായി ഒന്നു തെളിയിക്കാന്‍ മിടുക്കനായ ഡോ: ജീവനെ ഞാന്‍ വെല്ലുവിളിക്കുന്നു. ?

സ്വന്തമായി വിട് വെച്ച് മാറി താമസിക്കുന്ന എന്റെ വീട്ടിലേക്ക് അച്ചനെയും, അമ്മയെയുമാറ്റി കൊണ്ട് കുടുംബ വീട്ടില്‍ അനിയനെയും, കുടുബത്തെയും താമസിപ്പിക്കാം എന്ന് ഞാന്‍ തന്നെ പഞ്ചായത്ത് അടക്കം ഞങ്ങള ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ റെഡ് സോണില്‍ നിന്നു വരുന്നവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായി തന്നെ താമസിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കണ്ടതുകൊണ്ട് അത് പറ്റില്ലന്ന് ഇക്കുട്ടര്‍ ഞങ്ങളെ അറിയിക്കുകയാണ് ഉണ്ടായത്…. താങ്കള്‍ക്കറിയാമോ…? ചുമ്മാതെ തള്ളല്ലെ ജീവന്‍ നായരെ ……..

പ്രിയ സുഹ്യത്ത് ചെന്നീര്‍ക്കര പഞ്ചായത്ത് പ്രസിഡണ്ട് കല സാറെ…. പത്ര പ്രസ്താവന കണ്ടു… വിശദീകരണം ഗംഭീരമായിരിക്കുന്നു…. ഷൈനു കുടുംബവും വാളയാറില്‍ എത്തിയപ്പോള്‍ ഫോണില്‍ ആരാണ് ബന്ധപ്പെട്ടത് ….? ഈ സംഭവ വികാസങ്ങള്‍ എല്ലാം രാത്രി മനോരമ ഓഫിസില്‍ നിന്നു വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നല്ലെ ഇന്നലെ എന്നോട് പറഞ്ഞത് ….? ഷൈനും കുടുംബവും വാളയാറില്‍ വന്ന് പരിശോധന കഴിഞ്ഞ് കോഴഞ്ചേരിയിലെ മുത്തുറ്റ് നേഴ്സിങ് ഹോസ്റ്റലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് പോകാന്‍ പറഞ്ഞതിനെ തുടര്‍ന്ന്,അവര്‍ പത്തനംതിട്ട യിലേക്ക് യാത്ര തുടര്‍ന്ന് 10 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഷൈനെ,ചെന്നീര്‍ക്കര പഞ്ചായത്ത് ഓഫിസില്‍ നിന്ന് തന്നെ വിളിച്ചിട്ടാണ് പറഞ്ഞത് നിരീക്ഷണ കേന്ദ്രം കോഴഞ്ചേരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് മാറ്റി എന്നു. അവിടേക്ക് പോയ്ക്കോളാനും.. ഈ നിര്‍ദ്ദേശം പാലിച്ച് പത്തനംതിട്ടയില്‍ എത്തിയ എന്റെ സഹോദരനും കുടുംബത്തെയും സ്വീകരിക്കാന്‍ നിങ്ങളുടെ ഭരണ സമിതിയും ഉദ്യോഗസ്ഥരു ഒരുക്കിയ ‘ സ്വീകരണം ‘ കൊണ്ടാണല്ലോ ഒന്നര മണിക്കൂര്‍ 12 , 7 വയസു വീതമുള്ള രണ്ട് പെണ്‍കുട്ടികളടങ്ങുന്ന കുടുബത്തിന് കാറില്‍ തന്നെ പെരുവഴിയില്‍ കിടക്കേണ്ടി വന്നത് …..

ഞാന്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് എന്റെ സുഹ്യത്ത് കൂടിയായ പത്തനംതിട്ട നഗരസഭാ ചെയര്‍ പേഴ്സണ്‍ റോസ് ലിന്‍സന്തോഷും, മുനിസിപ്പല്‍ സെക്രട്ടറി മുംതാസും ഇടപെട്ടാണ് എന്റെ സഹോദരനും കുടുബത്തിനും വൈയ്കി എങ്കിലും താമസ സൗകര്യം ഒരുക്കിയത്. എന്റെ പരാതി കേട്ടപ്പോള്‍ തന്നെ മുനിസിപ്പല്‍ സെക്രട്ടറി ചെന്നീര്‍ക്കര പഞ്ചായത്ത് സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞ മറുപടി. ഷൈനും കുടുംബത്തിനും ക്രമീകരണം ഏര്‍പ്പെടുത്താന്‍ പറ്റിയില്ലന്നും ഇന്നത്തേക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യു… നാളത്തേക്ക് ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ നോക്കാം എന്നാ ……

കാര്യക്ഷമതയും ഉത്തരവാദിത്വവുമുള്ള ഒരു ഭരണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരായിരുന്നങ്കില്‍ ഇത്തരം നിരുത്തരവാദിത്തപരമായ നിലപാട് അവര്‍ സ്വീകരിക്കുമായിരുന്നോ……. അതില്ലാത്തവരാണ് അവര്‍ എന്ന് ഞാന്‍ പറഞ്ഞാല്‍ നിഷേധിക്കാന്‍ കഴിയുമോ …? ഈ വിവരങ്ങള്‍ എല്ലാം സമയാസമയങ്ങളില്‍ അറിഞ്ഞിട്ട് ഇക്കൂട്ടര്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒന്നറിയിക്കാനുള്ള സാമാന്യ മര്യാദ കാണിച്ചതായി തോന്നുന്നുണ്ടോ?

എന്തിന് നാളിതു വരെ സ്വന്തമായി ഒരു നിരീക്ഷണ കേന്ദ്രം പോലും കണ്ടുപിടിക്കാന്‍ ഇക്കുട്ടര്‍ക്കോ ഭരണ സമിതിയ്ക്കോ കഴിഞ്ഞിട്ടുണ്ടോ… ലജ്ജാകരം.. ഈ കുടുബം വരുന്ന കാര്യം കൃത്യമായി ചെന്നീര്‍ക്കര പഞ്ചായത്ത് സെക്രട്ടറി അടക്കം ഉദ്ദ്യോഗസ്ഥര്‍ക്ക് അറിയാവുന്നതായിരുന്നല്ലോ..? അതുകൊണ്ടാണല്ലോ. നീരീക്ഷണ കേന്ദ്രം മാറ്റിയ വിവരം ഇവര്‍ തന്നെ വിളിച്ച് ഷൈനോട് പറഞ്ഞത്……..പിന്നെ ഈ കുടുംബം എത്തിയ വിവരം വൈയ്കിയാണ് പഞ്ചായത്തിനെ അറിയിച്ചതെന്ന വാദത്തിന് എന്ത് പ്രസക്തി ….?
ഇതറിഞ്ഞപ്പോള്‍ തന്നെ നഗരസഭാ അധിക്യതരെ ബന്ധപ്പെട്ട് ക്രമീകരണം ചെയ്തതായി അവകാശ വാദം കേട്ടു…

സത്യം ഇതാണോ മാഡം…… മുനിസിപ്പല്‍ സെക്രട്ടറി ഇണ്ടോട്ട് ബന്ധപ്പെട്ടപ്പോഴല്ലെ നമ്മുടെ സെക്രട്ടറി ഈ കാര്യം ഓര്‍ത്തത് പോലും. സെക്രട്ടറി പറഞ്ഞ മറുപടി ഞാന്‍ മുകളില്‍ കുറിച്ചിട്ടില്ലെ…..പിന്നെ മനോരയില്‍ നിന്ന് വിളി വന്നപ്പോഴാണ് ഞാന്‍ ഇതൊക്കെ അറിയുന്നതെന്നും ഉദ്യോഗസ്ഥര്‍ ഒന്നും പറഞ്ഞില്ലന്ന് .ഇന്നലെ പറഞ്ഞതാണോ .അതോ ഇന്ന് പത്രങ്ങളിലൂടെ പറഞ്ഞതാണോ സര്‍ ഞാന്‍ വിശ്വസിക്കണ്ടത്…… എത്ര തള്ളയിലാലും നടന്നതെന്താണന്നും. സത്യം എന്താണന്നും.. തളളലുകാരെക്കാള്‍ നന്നായി എനിക്കും..എന്റെ സഹോദരനും കുടുംബത്തിനും നന്നായി അറിയാം.. എത്ര തള്ളിയാലും ഈ സത്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് വിസ്മരിക്കാന്‍ പറ്റില്ലല്ലേ…….?

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …