ബഹ്‌റൈനില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

Editor

മനാമ: ഇന്ത്യന്‍ പ്രവാസികളെ ബഹ്‌റൈനില്‍ നിന്ന് തിരിച്ചുകൊണ്ടുപോകാനുള്ള ആദ്യ വിമാനം കൊച്ചിയിലേയ്ക്ക് പുറപ്പെട്ടു. പ്രാദേശിക സമയം വൈകിട്ട് 4.50നാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടത്. നേരത്തെ 3.30ന് പുറപ്പെടമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.45ന് കൊച്ചിയില്‍ എത്തും.

കോവിഡ് 19 തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. സാമൂഹിക അകലം പാലിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത് എന്നതിനാല്‍ സാധാരണയിലും അധികം സമയം വേണ്ടിവന്നു. അഞ്ച് കൈക്കുഞ്ഞുങ്ങളടക്കം 177 പേരാണ് യാത്രക്കാര്‍. ഗര്‍ഭിണികളും രോഗികളും തൊഴിലാളികളുമടക്കം അടിയന്തരമായി നാട്ടിലേയ്ക്ക് പോകുന്നവരാണ് എല്ലാവരും. ഉച്ചയോടെ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിത്തുടങ്ങിയിരുന്നു. നാല് മണിക്കൂര്‍ മുന്‍പെങ്കിലും എത്തണമെന്നാണ് ഇവര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം.

തിങ്കളാഴ്ചത്തെ കോഴിക്കോട് വിമാനത്തില്‍ പോകാന്‍ അവസരം ലഭിച്ചവര്‍ക്ക് നാളെ (ശനി) രാവിലെ 10 മുതല്‍ ടിക്കറ്റ് വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയില്‍നിന്ന് വിവരം അറിയിച്ച് തുടങ്ങിയതായും നാട്ടിലേക്ക് തിരിച്ചുപോകുന്നതിന് 13,000ലേറെ പേരാണ് ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തതെന്നും അധികൃതര്‍ പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഷെയറിങ് ഈസ് കെയറിങ് പദ്ധതിയുമായി ഒഐസിസി,ബി.എം.ബി.എഫ് യൂത്ത് വിംഗുകള്‍

ബഹ്റൈനില്‍ കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്കു പോകുന്നവര്‍ക്ക് സഹായമായി ഒഐസിസി

Related posts
Your comment?
Leave a Reply