പരീക്ഷണത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍

17 second read

റോം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ കണ്ടെത്താനുള്ള രാജ്യാന്തരതലത്തിലെ പരിശ്രമങ്ങള്‍ക്കു പ്രതീക്ഷയേകി ഇറ്റലിയില്‍ നിന്നുള്ള വാര്‍ത്ത. റോമിലെ ലസ്സാറോ സ്പല്ലന്‍ഴാനി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ എലികളില്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തില്‍ കൊറോണ വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിക്കപ്പെടുന്നതായി കണ്ടെത്തി. ഇതു മനുഷ്യശരീരത്തിലും സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ശാസ്ത്ര സംബന്ധമായ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സയന്‍സ് ടൈംസ് വെബ്‌സൈറ്റിലെ ലേഖനം പറയുന്നു.

ഈ വാക്‌സിന്‍ മനുഷ്യശരീരത്തിലെത്തുന്ന നോവല്‍ കൊറോണ വൈറസിനെ നിഷ്‌ക്രിയമാക്കുമെന്ന് മരുന്നു നിര്‍മിച്ച ടാക്കിസ് സിഇഒ ലുയിഗി ഔറിസിച്ചിയോയെ ഉദ്ധരിച്ച് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി എഎന്‍എസ്എ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഗവേഷണത്തില്‍ ഇത്ര വലിയ പുരോഗതിയുണ്ടാകുന്നതെന്നും ഔറിസിച്ചിയോ പറഞ്ഞു.

ഇറ്റലിയില്‍ ആദ്യമായാണ് കോവിഡിനെതിരായ വാക്‌സിന്‍ പരീക്ഷണം ഇത്രയും മുന്നോട്ടു പോകുന്നത്. ഉടന്‍തന്നെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിക്കും. വാക്‌സിന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെയും രാജ്യാന്തര സംഘടനകളുടെയും പിന്തുണ വേണം. ഗവേഷണത്തില്‍ കൂടുതല്‍ സാധ്യമായ വഴികള്‍ തേടാന്‍ യുഎസ് മരുന്നു കമ്പനിയായ ലിനിയാറെക്‌സുമായി (LineaRx) സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഔറിസിച്ചിയോ വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…