ആദ്യ വിമാനത്തില്‍ തന്നെ കേരളത്തിലേയ്ക്ക് മടങ്ങാം: ഗര്‍ഭിണിയായ ആതിര ഗീതാ ശ്രീധരന്റെ മുറവിളി അധികൃതര്‍ കേട്ടു

16 second read

ദുബായ്: ആതിര ഗീതാ ശ്രീധരന്റെ മുറവിളി അധികൃതര്‍ കേട്ടു; ഗര്‍ഭിണിയായ ഈ മലയാളി യുവതിക്ക് ഇന്ന് ആദ്യ വിമാനത്തില്‍ തന്നെ കേരളത്തിലേയ്ക്ക് മടങ്ങാം. ടെര്‍മിനല്‍ രണ്ടില്‍ നിന്ന് നാളെ ഉച്ചയ്ക്ക് 2.10നു കോഴിക്കോട്ടേയ്ക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ്‌ഐഎക്‌സ് 344 വിമാനത്തിലാണ് യാത്രയാവുകയെന്ന് ആതിര പറഞ്ഞു. ഇതിനുള്ള ടിക്കറ്റ് ഇന്ന് രാവിലെ ലഭിച്ചു. ഇന്‍കാസിന്റെ യൂത്ത് കെയര്‍ ക്യാംപെയിനിന്റെ ഭാഗമായി ഷാഫി പറമ്പില്‍ എംഎല്‍എ ആതിരയ്ക്ക് വിമാന ടിക്കറ്റ് സമ്മാനിച്ചു. പകരം അര്‍ഹതപ്പെട്ട രണ്ടു പേര്‍ക്ക് താന്‍ വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുമെന്ന് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ പറഞ്ഞു.

ദുബായിലെഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര, താനടക്കമുള്ള ഗര്‍ഭിണികളെ പ്രവാസ ലോകത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസിന്റെ യൂത്ത് വിങ്ങാണ് ആതിരയുടെ പേരില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഈ ആവശ്യം ഉന്നയിച്ചുള്ള ആതിരയുടെ വീഡിയോ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ വൈറലായി.

ഭര്‍ത്താവിനോടൊപ്പം ദുബായില്‍ താമസിക്കുന്ന ആതിര ജൂലൈ ആദ്യവാരം കുഞ്ഞിന് ജന്മം നല്‍കാനിരിക്കുകയാണ്. ആദ്യ പ്രസവമായതിനാല്‍ നാട്ടില്‍ കുടുംബത്തിന്റെ പരിചരണം ആവശ്യമാണെന്നതിനാലാണ് യാത്രയ്ക്ക് ഒരുങ്ങിയത്. എന്നാല്‍, ലോകത്തെ തന്നെ ആകെ വിറപ്പിക്കുന്ന കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക് ഡൗണ്‍ തീരുമാനങ്ങള്‍ തകിടം മറിച്ചതോടെ യാത്ര പ്രതിസന്ധിയിലായി. 32 ആഴ്ചകള്‍ കഴിഞ്ഞാല്‍ വിമാന യാത്ര അനുവദനീയമല്ലാത്തതിനാല്‍ തന്നെപ്പോലുള്ള ഗര്‍ഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമന്നായിരുന്നു ആതിരയുടെ ആവശ്യം

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…