കോവിഡ്: യുഎഇയില്‍ 9 പേര്‍കൂടി മരിച്ചു, പുതുതായി 462 പേര്‍ക്ക് രോഗം

17 second read

ദുബായ് :യുഎഇയില്‍ കോവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 146 ആയി. പുതുതായി 462 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 15,192 ആയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യടക്കം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍.

187 പേര്‍ പുതുതായി രോമുക്തി നേടിയതോടെ ആശുപത്രി വിട്ടവരുടെ ആകെ എണ്ണം 3,153 ആയി. ആദ്യമായാണ് ഇത്ര കൂടുതല്‍ പേര്‍ രോഗമുക്തി നേടുന്നത്. വലിയ തോതില്‍ പരിശോധന നടത്തുന്നതുകൊണ്ടാണ് രോഗികളുടെ എണ്ണം കൂടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇന്നലെ മാത്രം 28,000 പേരെ പരിശോധിച്ചു. ദേശീയതലത്തിലും എമിറേറ്റുകളുടെ അടിസ്ഥാനത്തിലും പ്രതിരോധ നടപടികള്‍ നടന്നുവരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു

അടൂര്‍: നായുടെ കടിയേറ്റ നിലയില്‍ റോഡരികില്‍ കണ്ടയാള്‍ മരിച്ചു. ഏഴംകുളം മാങ്കൂട്ടം സ്വദേശി …