അഖിലിനെ ഒരു നോക്കു കാണാന്‍ എത്തിയ അഞ്ജന മുത്തങ്ങയില്‍ കുരുങ്ങി :ക്വാറന്റൈന്‍ ഭയന്ന് ഡ്രൈവര്‍ മാര്‍ യാത്രക്ക് തയാറായി ല്ല :ഉമ്മന്‍ ചാണ്ടി ഇടപെട്ടപ്പോള്‍ തടസം നീങ്ങി :സഹോദരനു അന്ത്യ ചുംബനം നല്‍കി അഞ്ജന

16 second read

പന്തളം: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച അഖില്‍.എസ്.കുമാറിന്റെ സംസ്‌കാര ചടങ്ങില്‍ സഹോദരി അഞ്ജന.എസ്.കുമാറിന് പങ്കെടുക്കാന്‍ സാധിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ മൂലം. ബാംഗ്ലൂരില്‍ സ്വകാര്യ കോളേജില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ അഞ്ജനക്ക് സംസാകാര ചടങ്ങില്‍ പങ്കെടുക്കാനായി മുത്തങ്ങാ വഴി കേരളത്തിലേക്കെത്താന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നല്‍കീയിരുന്നു.
എന്നാല്‍ കുട്ടിക്ക് മുത്തങ്ങയില്‍ നിന്ന് സ്വദേശമായ പന്തളം കുളനടയിലേക്ക് വരാന്‍ വാഹനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന വിവരം പഞ്ചായത്തംഗം ശശികലാ സുരേഷ്, പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ , എം.എന്‍ സുധീര്‍ സുരേഷ് പാണില്‍എന്നിവര്‍ ഡിസിസി ജന.സെക്രട്ടറി എന്‍.സി മനോജിനെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് മനോജ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തി.തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വയനാട് ഡിസിസി ജന:സെക്രട്ടറി കെ.ഇ വിനയനുമായി ബന്ധപ്പെട്ട് വാഹനം ഏര്‍പ്പാടാക്കി നല്‍കി.
15 ദിവസം ക്വാറന്റയിനില്‍ കഴിയണം എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ആരും ആദ്യം യാത്രക്ക് തയാറായിരുന്നില്ല.

മെയ് 4ന് പത്ത് മണിയോടെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ എത്തിചേര്‍ന്ന അഞ്ജനക്ക് കേരളത്തിലേക്ക് വരാനുള്ള പാസ് ലഭിക്കാനുള്ള പ്രവര്‍ത്തനം സാങ്കേതിക തടസ്സം മൂലം വൈകിയപ്പോള്‍ എന്‍.സി മനോജിന്റെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാസിത് താക്കറകളക്ടറേറ്റില്‍ എത്തി കാര്യങ്ങള്‍ വേഗത്തിലാക്കി. ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ വിളിച്ച് ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വൈകിട്ട് 4 മണിക്ക് കുട്ടിക്ക് യാത്രാഅനുമതി നല്‍കി കൊണ്ടുള്ള പാസ് ലഭിച്ചു .അഖിലിന്റെ സംസ്‌കാരം ഇന്നലെ വീട്ടുവളപ്പില്‍ നടന്നു. പിതാവ് ശശികുമാര്‍ ദുബൈയിലാണ്. അനിലാ മോളാണ് മാതാവ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…