‘പിണറായി നിന്റെ അച്ഛനാണോ? ലോക്ഡൗണ്‍ പ്രഖ്യാപിച്ചവര്‍ക്ക് വട്ടാണ്: ഞാന്‍ പണി കൊടുത്തോളാം എല്ലാവര്‍ക്കും’: പാര്‍ക്കില്‍ കൊണ്ടു പോകാത്തതിന് പിഞ്ചു ബാലികയൂടെ ദേഷ്യം: കണ്ണിലെ വെസമം വന്നതു കൊണ്ട് വെള്ളം വന്നു: ചിരിച്ചു കൊണ്ട് പഠിക്കു മോനെ എന്ന് പറയണം: അക്ഷരം എഴുതി പഠിപ്പിക്കാന്‍ ഇരിക്കുന്ന അമ്മയുടെ പിഞ്ചുമകന്‍: പിഞ്ചു ബാല്യങ്ങള്‍ ചെറിയ വായില്‍ വലിയ വര്‍ത്താനങ്ങള്‍ .. കാണാം വീഡിയോ

16 second read

മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചു ബാല്യങ്ങള്‍ എപ്പോഴും ചെറിയ വായില്‍ വലിയ വര്‍ത്താനങ്ങള്‍ പറയുന്നവരായിരിക്കും. വായില്‍ നിന്ന് വീഴുന്നത് കേട്ടാല്‍ മുതിര്‍ന്നവര്‍ മാറി നില്‍ക്കും. മുതിര്‍ന്നവരുടെ ശൈലിയില്‍ എന്നാല്‍, തങ്ങള്‍ക്ക് പറയാന്‍ നേരെ ചൊവ്വേ അറിയാത്ത ഭാഷയില്‍ പിഞ്ചു പൈതങ്ങള്‍ പ്രതികരിക്കുമ്പോഴാണ് മാതാപിതാക്കളും കണ്ടു നില്‍ക്കുന്നവരും വണ്ടറടിക്കുന്നത്. പണ്ടൊക്കെ ഇത്തരം കുസൃതികള്‍ കണ്ടിരുന്നത് വീട്ടുകാരും ബന്ധുക്കളുമാണ്. എന്നാലിപ്പോള്‍ കഥ മാറി. ഇത്തരം കുസൃതിത്തരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പറന്നു നടക്കും. കുട്ടികളുടെ നിഷ്‌കളങ്കതയാകും ഇത്തരം വീഡിയോകളില്‍ മുന്നിട്ടു നില്‍ക്കുക. അത്തരം രണ്ടു വീഡിയോകള്‍  ഇവിടെ നിങ്ങള്‍ക്കായി പ്ങ്കു വയ്ക്കുകയാണ്. മുഴുവന്‍ കാണാതെ എണീറ്റ് പോകരുത്. കണ്ടു കഴിയുമ്പോള്‍ ചിരി നിര്‍ത്താന്‍ കഴിഞ്ഞെന്നും വരില്ല.

പിണറായി വിജയന്‍ നിന്റെ അച്ഛനാണോ? എന്നാണ് ഈ ബാലിക ചോദിക്കുന്നത്. തികച്ചും നിഷ്‌കളങ്കം. അല്ലാരുന്നേല്‍ പൊലീസ പിടിച്ച് അകത്തിട്ടേനേം. ഇതിപ്പോള്‍ കുസൃതിക്കുരുന്നിന് പിണറായി ആരാണെന്ന് അറിയില്ല. കൊറോണയാണ് പുറത്തിറങ്ങാന്‍ പാടില്ല, പൊലീസ് പിടിക്കുമെന്ന് പിതാവ് പറയുമ്പോള്‍ ഞാന്‍ പണി കൊടുത്തോളം എല്ലാവര്‍ക്കും എന്ന് ബലം പിടിക്കുകയാണ് പിഞ്ചോമന. പാര്‍ക്കില്‍ കൊണ്ടു പോകാത്തതിന് പിഞ്ചു ബാലിക പിതാവിനോട് നടത്തുന്നതാണ് ഈ കോലാഹലം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചവര്‍ക്ക് വട്ടാണ്. ജോലിയും ചെയ്തോണ്ട് വീട്ടിലിരുന്നാല്‍ മതിയോ എന്നൊക്കെ ചോദിക്കുന്ന ബാലിക സുഭാഷ് പാര്‍ക്കില്‍ കൊണ്ടു പോകാത്തതിന് പൊട്ടിക്കരഞ്ഞ് പിതാവിനോട് വഴക്കടിക്കുന്നത്.

അടുത്തത് സമപ്രായത്തിലുള്ള കൊച്ചുമിടുക്കനാണ്. അക്ഷരമാല പഠിക്കുകയാണ് പുള്ളിക്കാരന്‍. സാധാരണ കുഞ്ഞുങ്ങളെപ്പോലെ തന്നെ പഠിത്തം അലര്‍ജിയാണ് അതിയാന്. അതു കൊണ്ടു തന്നെ എഴുതല്‍, റബര്‍ കൊണ്ട് ചുരണ്ടല്‍ എന്നിവയൊക്കെ നിര്‍ബാധം നടക്കുന്നു. പഠിപ്പിക്കാനിരിക്കുന്ന അമ്മയ്ക്ക് അറിയാം മകന്റെ ലീലാ വിലാസങ്ങള്‍. അറിയാതെ കണ്ണു നിറയുന്നുണ്ട്. എന്തിനാ കരയുന്നത് എന്ന് അമ്മ ചോദിക്കുന്നു. കണ്ണിലെ വെസമം വന്നതു കൊണ്ട് വെള്ളം വന്നു: വാവാ പറയുവാണേ അമ്മയെ ഒട്ടും ഇഷ്ടമല്ലെന്ന്: ചേട്ടനെ വഴക്കു പറയുന്നതു കൊണ്ട് വാവയ്ക്ക് വെസമം വന്നു: ചിരിച്ചു കൊണ്ട് പഠിക്കു മോനെ എന്ന് പറയണം: അക്ഷരം എഴുതി പഠിപ്പിക്കാന്‍ ഇരിക്കുന്ന അമ്മയുടെയും പിഞ്ചുമകന്റെയും വീഡിയോ കണ്ട് ചിരിച്ചു മറിഞ്ഞ് മലയാളികള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…