മഹാമാരിയില്‍ നിന്ന് അകന്ന് കേരളം: ഇന്ന് ആര്‍ക്കും കോവിഡില്ല: പുതിയ ഹോട്സ്പോട്ടുമില്ല: രോഗമുക്തി നേടി 61 പേര്‍; ചികിത്സയിലുള്ളത് 34 പേര്‍

16 second read

തിരുവനന്തപുരം: ഇന്നാര്‍ക്കും തന്നെ കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേ സമയം വിവിധ ജില്ലകളിലായി 61 പേരുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 462 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 34 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരും മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കോവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,724 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 62 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 33,010 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 32,315 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2431 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1846 സാമ്പിളുകള്‍ നെഗറ്റീവ് ആയി. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകള്‍ ഇല്ല. സംസ്ഥാനത്ത് 84 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…