വാഷിങ്ടന്‍: ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉന്‍ (36) തിരിച്ചെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മൂന്നാഴ്ചത്തെ അസാന്നിധ്യം സൃഷ്ടിച്ച അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസമാണു കിം വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. ‘കിം ആരോഗ്യത്തോടെ തിരിച്ചുവന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കിമ്മിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത് എന്നതും ശ്രദ്ധേയം.
ഹൃദയശസ്ത്രക്രിയ കഴിഞ്ഞു ഗുരുതരാവസ്ഥയിലെന്നും മസ്തിഷ്‌ക മരണം സംഭവിച്ചെന്നും വരെ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണു മേയ് ദിനത്തില്‍ കിം തലസ്ഥാനമായ പ്യോങ്യാങ്ങില്‍നിന്ന് 50 കിലോമീറ്ററകലെ സുന്‍ജനില്‍ ഫോസ്ഫാറ്റിക് ഫെര്‍ട്ടിലൈസര്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഏപ്രില്‍ 11നു വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കൊറോണ പ്രതിരോധ യോഗത്തില്‍ പങ്കെടുത്ത ശേഷം പൊതുവേദിയില്‍നിന്ന് അപ്രത്യക്ഷനായ കിമ്മിനു തിരിച്ചുവരവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കാണാനില്ല.
I, for one, am glad to see he is back, and well! https://t.co/mIWVeRMnOJ
— Donald J. Trump (@realDonaldTrump) May 2, 2020