ഷെയറിങ് ഈസ് കെയറിങ് പദ്ധതിയുമായി ഒഐസിസി,ബി.എം.ബി.എഫ് യൂത്ത് വിംഗുകള്‍

Editor

ബഹ്‌റൈന്‍: ഒഐസിസി യൂത്ത് വിംങ്ങും ബി.എം.ബി.എഫ് യൂത്ത് വിംഗും സംയുക്തമായി സംഘടിപ്പിച്ച ഷെയറിങ് ഈസ് കെയറിങ് പദ്ധതി പ്രകാരം ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഇഫ്താര്‍ കിറ്റ് വിതരണം ചെയ്തു. ബി.എം.ബി.എഫ് പ്രസിഡന്റ് ഷമീര്‍ ഹംസ, യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം എന്നിവരുടെ നേതൃത്വത്തില്‍ 50 കുടുംബങ്ങള്‍ക്കുള്ള ഇഫ്താര്‍ കിറ്റുകളാണ് നല്‍കിയത്. കോവിഡ് 19 കാരണം ജോലി നഷ്ടമായവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും ഭക്ഷണം എത്തിക്കുന്നതിന് വേണ്ടിയാണ് രണ്ട് യുവജന സംഘടനകള്‍ സംയുക്തമായി ഭക്ഷണ വിതരണത്തിനായി ഒരുമിച്ചു നീങ്ങുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് കിറ്റുകള്‍ എത്തിക്കുമെന്ന് ഇരു സംഘടന നേതാക്കളും പറഞ്ഞു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് പ്രതിരോധത്തിന് ഹോട്ടലും കെട്ടിടങ്ങളും നല്‍കി മലയാളി

ബഹ്‌റൈനില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു

Related posts
Your comment?
Leave a Reply