ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 10,000 കടന്നു

16 second read

ദോഹ: ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 10,000 കടന്നു. അതേസമയം 1,012 പേര്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേരില്‍ നടത്തിയ പരിശോധനയില്‍ 929 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 10,287 എത്തി. 9,265 പേരാണ് ചികിത്സയിലുള്ളത്. 82,289 പേരാണ് കോവിഡ് പരിശോധനക്ക് വിധേയമായത്. രണ്ട് സ്വദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കോവിഡ് മൂലം മരണമടഞ്ഞു.

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ് ഇവരെല്ലാം. രോഗ വ്യാപനം ഉയര്‍ന്ന തോതില്‍ എത്തി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തല്‍. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രാക്ക് ചെയ്യുന്നതിനുള്ള നടപടികളും സമഗ്രമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…