ഖത്തറില്‍ കോവിഡ് 19 ബാധിച്ച് ഒരു പ്രവാസി കൂടി മരണമടഞ്ഞു

16 second read

ദോഹ: ഖത്തറില്‍ കോവിഡ് 19 ബാധിച്ച് ഒരു പ്രവാസി കൂടി മരണമടഞ്ഞു. 251 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 42 വയസുകാരനായ പ്രവാസിയാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ മരണസംഖ്യ ഏഴായി. വിട്ടുമാറാത്ത രോഗങ്ങളുള്ള വ്യക്തിയായിരുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏത് രാജ്യക്കാരനാണ് മരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മരണമടഞ്ഞവരുടെ പട്ടികയില്‍ ഒരു സ്വദേശിയും ആറ് പ്രവാസികളും ഉള്‍പ്പെടുന്നു.

ഇന്ന് മാത്രം 251 പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,979 എത്തി. 2,697 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 28 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവര്‍ 275 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,351 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ പരിശോധനക്ക് വിധേയമായവര്‍ 49,102 പേരാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…