ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസില്‍ കുവൈത്തിന് രണ്ടു സ്വര്‍ണം

16 second read

കുവൈത്ത്: ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസില്‍ കുവൈത്തിന് ഇന്നലെ രണ്ടു സ്വര്‍ണം. പുരുഷവിഭാഗം സ്‌കീറ്റ് വിഭാഗത്തില്‍ ഷൂട്ടര്‍ മന്‍സൂര്‍ അല്‍ റാഷിദിയാണ് കുവൈത്തിനുവേണ്ടി ആദ്യസ്വര്‍ണം നേടിയത്. കരാട്ടെയില്‍ അലി അല്‍ ശത്തിയുടേതാണ് രണ്ടാം സ്വര്‍ണം. രാജ്യാന്തര കായിക മത്സരങ്ങളില്‍ രണ്ടുവര്‍ഷത്തിലേറെ നീണ്ട നിരോധനത്തിനുശേഷം ആദ്യമായി രാജ്യാന്തരവേദിയില്‍ കുവൈത്തിന്റെ ദേശീയ പതാകയ്ക്കു കീഴില്‍ സ്വര്‍ണം നേടാന്‍ കഴിഞ്ഞതു നേട്ടമായി.

ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നതിന് രണ്ടുദിവസം മുന്‍പ് മാത്രമാണ് നിരോധനം. രാജ്യാന്തര ഒളിംപിക് കമ്മിറ്റി നീക്കിയത്. ചുരുങ്ങിയ ദിവസത്തെ ഒരുക്കം മാത്രമാണ് നടത്താനായതെന്നും എന്നിട്ടും സ്വര്‍ണം ലഭിച്ചത് വലിയ നേട്ടമാണെന്നും കുവൈത്ത് ഷൂട്ടിങ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ദുഐജ് അല്‍ ഉതൈബി പറഞ്ഞു. കസാക്കിസ്ഥാന്റെ ദിദാര്‍ അമീറലീ നേരിട്ടുള്ള നാല് സെറ്റിന് പരാജയപ്പെടുത്തിയാണ് കരാട്ടെയില്‍ അലി അല്‍ ശത്തി സ്വര്‍ണം നേടിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …