ബി.എസ്.ഡി. സിറ്റിയില്‍ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

17 second read

ജക്കാര്‍ത്ത:ഇന്‍ഡൊനീഷ്യയിലെ ബി.എസ്.ഡി. സിറ്റിയില്‍ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടെ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പണിത പുതിയ വാണിജ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇനഷ്യയിലെ ഇന്‍ഡൊനീഷ്യ വെസ്റ്റ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഹിമവാന്‍ ഹരിയോഗ നിര്‍വഹിച്ചു.

ഉദ്ഘാടനച്ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഇന്‍ഡൊനീഷ്യയിലെ ബാന്‍ടണ്‍ പ്രവിശ്യയിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ഡോ. സുടിസ്നാഒ രവിത, ജക്കാര്‍ത്തയിലെ യു.എ.ഇ. എംബസ്സി പ്രതിനിധി വാലിദ് ദര്‍വീഷ് അല്‍ റയീസി, ഇന്ത്യന്‍ എംബസിയിലെ കൊമേഴ്സ് അറ്റാഷെ പ്രഭീര്‍ ഭട്ടാചാര്യ എന്നിവരും ഇന്‍ഡൊനീഷ്യയിലെ വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖരും സര്‍ക്കാര്‍ പ്രതിനിധികളും സംബന്ധിച്ചു. ലോക പ്രശസ്തമായ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ്, ബേക്കറി , റോസ്റ്ററി, ഗ്രോസറി, ഹൗസ് ഹോള്‍ഡ്, ഇലക്േട്രാണിക്സ് തുടങ്ങി എല്ലാ വിധത്തിലുമുള്ള ഉത്പന്നങ്ങളുടെയും വില്‍പ്പനശാലകള്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സജ്ജമാക്കിയിട്ടുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 500 മില്യണ്‍ യു.എസ് ഡോളര്‍ ചെലവില്‍ എട്ട് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ഇന്‍ഡൊനീഷ്യയിലെ വിവിധ നഗരങ്ങളില്‍ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എം.എ. ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…