ജനവാസ കേന്ദ്രത്തില്‍ അലഞ്ഞു നടന്ന സിംഹത്തെ പിടികൂടി

16 second read

കുവൈത്ത്: കബദ് മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ അലഞ്ഞുനടന്ന സിംഹത്തെ അധികൃതര്‍ പിടികൂടി മൃഗശാലയ്ക്കു കൈമാറി. കൂടുവിട്ടിറങ്ങിയ വളര്‍ത്തുസിംഹമാണെന്നാണു നിഗമനം. സിംഹം അലഞ്ഞുനടക്കുന്നതായി വിവരം ലഭിച്ചയുടനെ കുതിച്ചെത്തിയ സുരക്ഷാ വിഭാഗം പിടികൂടുകയായിരുന്നു.

ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സിംഹംപോലെയുള്ള വന്യജീവികളെ വളര്‍ത്തുമൃഗമാക്കരുതെന്നാണു നിയമം. അതു ലംഘിച്ചതിന് ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. മൂന്നു വര്‍ഷംവരെ തടവും 50 ദിനാര്‍ പിഴയും ശിക്ഷ വിധിക്കാവുന്നതാണ് ഇത്തരം മൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളാക്കിയാലുള്ള കേസ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…