ഒമാനില്‍ കോവിഡ് 19 ബാധിതരില്‍ മലയാളി ഡോക്ടറും

16 second read

മസ്‌കത്ത്: ഒമാനില്‍ കോവിഡ് 19 ബാധിതരില്‍ മലയാളി ഡോക്ടറും. മസ്‌കത്ത്, റൂവിയില്‍ 30 വര്‍ഷത്തിലേറെയായി ആരോഗ്യ സേവനം നടത്തിവരുന്ന മലയാളി ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ക്ലിനിക്ക് ആഴ്ചകള്‍ക്ക് മുമ്പു തന്നെ അടച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഡോക്ടറെ രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തിലെ അല്‍ നഹ്ദ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നും ഗുരുതരമായതോടെ റോയല്‍ ആശുപത്രിയിലേക്ക് മാറ്റി.

മലയാളികള്‍ ഉള്‍പ്പടെ വിദേശികളും സ്വദേശികളും ചികിത്സ തേടി എത്തുന്ന ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത് ആളുകള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കി. താരതമ്യേന കുറഞ്ഞ ഫീസും മികച്ച ചികില്‍സയും നല്‍കിയിരുന്ന ക്ലിനിക്കാണ് ഡോക്ടര്‍ നടത്തിയിരുന്നത്. അതിനാല്‍ തന്നെ ധാരാളം രോഗികകള്‍ ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ഇപ്പോള്‍ ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ അദ്ദേഹം പരിശോധന നടത്തിയ രോഗികളും അവരുമായി അടുത്ത് ഇടപഴകിയവര്‍ക്കും രോഗം വന്നിട്ടുണ്ടോ എന്ന ആശങ്കയും ഉണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ ഇവിടെ ചികിത്സക്കെത്തിയിരുന്നവര്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തി കോവിഡ് സാംപിള്‍ പരിശോധനക്ക് വിധേയരാകുകയാണ്.
കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ശക്തമായ നടപടികളാണ് ഒമാന്‍ ഭരണകൂടം സ്വീകരിക്കുന്നത്. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെങ്കിലും ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധകാണിക്കേണ്ടത് അത്യാവശ്യമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…