കുവൈറ്റ് : വിദേശികള്‍ക്കു മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് ഹെല്‍ത്ത് സെന്ററുകള്‍ അടുത്ത വര്‍ഷം സജ്ജമാകുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അഹമ്മദ് അല്‍ ശത്തി അറിയിച്ചു.
നിലവിലുള്ള ആശുപത്രികളുടെ പിന്തുണയോടെ 2020ന് അകം കൂടുതല്‍ സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയിലെ ആശുപത്രികളിലെ സേവനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദേശികള്‍ക്കു പ്രത്യേകം ആശുപത്രി സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇന്‍ഷുറന്‍സ് ആശുപത്രികള്‍ എന്ന വിഭാഗത്തില്‍ ക്ലിനിക്കുകളും ആശുപത്രികളുമാണു വിഭാവനം ചെയ്തിട്ടുള്ളത്.
വിദേശികളില്‍നിന്ന് ഈടാക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫീസുമായി പൊരുത്തപ്പെടുംവിധം ആരോഗ്യസേവനം ഇന്‍ഷുറന്‍സ് ആരോഗ്യ കേന്ദ്രങ്ങള്‍ വഴി തിരിച്ചു നല്‍കുമെന്ന കാര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.