കോവിഡ്: ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്ട്രങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്

16 second read

കോവിഡ് വ്യാപനത്താല്‍ ഇന്ത്യയും ചൈനയുമൊഴികെയുള്ള വികസ്വര രാഷ്ട്രങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് യുഎന്‍.ലക്ഷം കോടി ഡോളറിന്റെ നഷ്ടമാകും വികസിത രാഷ്ട്രങ്ങള്‍ക്കുള്‍പ്പടെയുണ്ടാകുക. ഇത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വികസ്വര രാഷ്ട്രങ്ങളിലാണ് ജീവിക്കുന്നത്. കോവിഡ് 19 പ്രതിസന്ധിയില്‍നിന്ന് രാജ്യങ്ങളെ രക്ഷിക്കാന്‍ 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാ പാക്കേജ് ആവശ്യമായിവരുമെന്നും യുഎന്‍ വ്യക്തമാക്കി.

ചരക്ക് കയറ്റുമതിയെ ആശ്രയിച്ചുകഴിയുന്ന രാജ്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കോടി ഡോളര്‍ മുതല്‍ മൂന്നു ലക്ഷം കോടി ഡോളര്‍വരെ കുറവുണ്ടാകാം.
ആഗോള സാമ്പത്തിക മാന്ദ്യം വികസ്വര രാഷ്ട്രങ്ങളെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ഇന്ത്യയും ചൈനയും അതില്‍നിന്ന് എങ്ങനെ ഒഴിവാക്കപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…