ഹൈബി ഈഡന്‍ എം.പിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച വെന്റിലേറ്ററുകള്‍ ഇന്ന് പ്രവര്‍ത്തന സജ്ജമാകും

16 second read

സ്വന്തം ലേഖകന്‍

കൊച്ചി:എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ ആദ്യഘട്ട വെന്റിലേറ്ററുകള്‍

കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഹൈബി ഈഡന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച യന്ത്ര സാമഗ്രികളുടെ ആദ്യ ഘട്ടമായ രണ്ട് ഐ സി യു വെന്റിലേറ്ററുകള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് പ്രവര്‍ത്തന സജ്ജമാകും.

വൈറസ് വ്യാപനം കൂടുതല്‍ രൂക്ഷമായി തുടങ്ങിയ സാഹചര്യത്തില്‍ മാര്‍ച്ച് 23 നാണ് എം.പി ഫണ്ടില്‍ നിന്നും വിവിധ യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിനായി തുക അനുവദിച്ചത്. ഒരു ദിവസം കൊണ്ട് തന്നെ പദ്ധതിക്ക് ഭരണാനുമതിയും ലഭ്യമാക്കിയിരുന്നു. കോവിഡ് 19 ബാധിതരുടെ നില തീരെ മോശമായാല്‍ അത്യാവശ്യമായി വേണ്ടത് വെന്റിലേറ്ററുകളാണ്. ഇത് പരിഗണിച്ചാണ് 7 ദിവസത്തിനുള്ളില്‍ 2 വെന്റിലേറ്ററുകള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.

ഇതോടൊപ്പം തുക അനുവദിച്ച ഇ സി എം ഒ മെഷിന്‍, നോണ്‍ ഇന്‍ വാസിവ് വെന്റിലേറ്ററുകള്‍, മള്‍ട്ടിപാര മോണിറ്റര്‍ വിത്ത് കാപ്‌നോഗ്രാം ആന്‍ഡ് ഡ്യുല്‍ ഐ ബി പി മെഷിനുകള്‍, സി ആര്‍ റീഡര്‍ എന്നിവ ഉടന്‍ എത്തിക്കുന്നതിനുള്ള നിര്‍ദേശം നല്കിയിട്ടുണ്ടെന്നും എം.പി പറഞ്ഞൂ.

പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലുള്ള വെന്റിലേറ്ററുകളാണ് സജ്ജമാകുന്നത്. രാജ്യത്ത് ആകമാനം ലോക്ക് ഡൗണ്‍ നില നില്ല്കുന്നതിനാല്‍ വെന്റിലേറ്ററുകളുടെ ലഭ്യത ഏറെ പ്രയാസകരമായിരുന്നെന്ന് ഹൈബി ഈഡന്‍ പറഞ്ഞൂ. ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെയും മെഡിക്കല്‍ കോളേജ് അധികൃതരുടെയും പരിപൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നതായും എം.പി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…