കോവിഡ് 19: യുഎഇയില്‍ മരണസംഖ്യ അഞ്ചായി: പുതുതായി 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചുകോവിഡ് 19: യുഎഇയില്‍ മരണസംഖ്യ അഞ്ചായി: പുതുതായി 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചുകോവിഡ് 19: യുഎഇയില്‍ മരണസംഖ്യ അഞ്ചായി: പുതുതായി 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

17 second read

അബുദാബി: കോവിഡ് 19 ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചതോടെ യുഎഇയില്‍ മരണസംഖ്യ അഞ്ചായി. പുതുതായി 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 611 ആയി. ഇവരില്‍ രണ്ടുപേരൊഴിച്ച് ബാക്കിയെല്ലാവരുടെയും നില തൃപ്തികരമാണ്. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദ ഹൊസനി അബുദാബിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, രണ്ടു ഇന്ത്യക്കാരും ഒരു ഫിലിപ്പിനോ സ്വദേശിയും രോഗമുക്തി നേടി. ഇതോടെ ആകെ 61 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 48 വയസ്സുള്ള അറബ് സ്വദേശിയും 42 വയസ്സുള്ള ഏഷ്യന്‍ സ്ത്രീയുമാണ് മരിച്ചത്. അറബ് സ്വദേശി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും പ്രമേഹവും നേരിട്ടിരുന്നു. ഏഷ്യന്‍ സ്വദേശിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…