ചാണ്ടി ഉമ്മന്‍ ഇടപ്പെട്ടു. ഹുസൂറില്‍ ജോലിസ്ഥലത്ത് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന സുജിത്തിനും സംഘത്തിനും ലോക് ഡൗണ്‍ അവസാനിക്കുന്നതുവരെ ഭക്ഷണം ലഭിക്കും. വിഷയം ചാണ്ടി ഉമ്മന്റെ ശ്രദ്ധയില്‍ പെടുത്തിയത് ഡിസിസി ജന:സെക്രട്ടറി എന്‍.സി മനോജും, കെ.എസ്.യു നേതാവ് ആല്‍വിനും

18 second read

പ്രവാസി ബുള്ളറ്റിന്‍ ന്യൂസ് ബ്യൂറോ

പത്തനംതിട്ട: കര്‍ണ്ണാടക തമിഴ്‌നാട് അതിര്‍ത്തിയായ ഹുസൂറില്‍ ജോലി ചെയ്യുന്ന സുജിത്തിനും സംഘത്തിനും കൈതാങ്ങായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.ചാണ്ടി ഉമ്മന്‍.
പത്തനംതിട്ട ജില്ലയിലെ പ്രക്കാനം സ്വദേശിയായ സുജിത്തുള്‍പ്പടെയുള്ള 40 പേരടങ്ങുന്ന സംഘമാണ് ജോലി സ്ഥലത്ത് ഭക്ഷണമില്ലാതെയും, പുറത്തിറങ്ങാന്‍ കഴിയാതെയും ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നത്.
തങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം സുജിത് തന്റെ സുഹൃത്തും കെ.എസ്.യു നേതാവുമായ ആല്‍വിന്‍ വര്‍ഗ്ഗീസ് പ്രക്കാനത്തോട് പറയുകയും സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ആല്‍വിന്‍ ഉടന്‍ തന്നെ പത്തനംതിട്ട ഡിസിസി ജന:സെക്രട്ടറി എന്‍.സി മനോജിനെ വിളിച്ച് തന്റെ സുഹൃത്തിനെയും സംഘത്തേയും സഹായിക്കണമെന്ന അഭ്യര്‍ത്ഥന നടത്തി. എന്‍.സി മനോജ് പിന്നീട് ചാണ്ടി ഉമ്മനെ വിളിച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തി.
ചാണ്ടി ഉമ്മന്‍ ഉടന്‍ തന്നെ ബാംഗ്ലൂര്‍ ഡിസിസി ജന:സെക്രട്ടറി സുനില്‍ കുട്ടന്‍കേരിലിനെ വിളിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സുനില്‍ കുട്ടന്‍കേരില്‍ ഉടന്‍ തന്നെ ഹുസൂറിലുള്ള മലയാളി സമാജം പ്രസിഡന്റ് ബാബു.കെ.താനുവിളയെ വിളിച്ച് വിശദാംശങ്ങള്‍ കൈമാറി. ബാബു.കെ. താനുവിള സുജിത്തും സംഘവും താമസിക്കുന്ന സ്ഥലതെത്തി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഏപ്രില്‍ 14 വരെയുള്ള ഭക്ഷണവും, അത്യാവശ്യ ഘട്ടത്തില്‍ പുറത്തിറങ്ങുന്നതിനാവശ്യമായ യാത്ര സ്‌പെഷ്യല്‍ പാമ്പും ക്രമീകരിച്ചു നല്‍കി ചാണ്ടി ഉമ്മന്‍ സുനില്‍.കെ. താനുവിളയെയും, ബാബു താനുവിളയെയും വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തുകയും എന്ത് ആവശ്യത്തിനും വിളിക്കണമെന്ന് സുജിത്തിനോടും സംഘത്തോടും നിര്‍ദ്ദേശം നല്‍കുകയും ചെയതു.

ആല്‍വിന്‍ വര്‍ഗ്ഗീസ് പ്രക്കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹൃദയപൂര്‍വ്വം…. നന്ദിയോടെ….
ചാണ്ടി ഉമ്മന്‍ ചേട്ടന്…..

രാജ്യം കോവിഡ് – 19 ഭീതിയിലാണ്.നാം എല്ലാവരും ലോക് ഡൗണിന്റെ ഭാഗമായി വീടുകളിലും, ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ ഹോസ്റ്റലിലുമായി കഴിയുകയാണ്. ലോക് ഡൗണിന്റെ ഭാഗമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന സുഹൃത്തുക്കള്‍ക്ക് കൈതാങ്ങാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം…..
മാര്‍ച്ച് 26 വ്യാഴം, രാത്രി 8 മണി തമിഴ്‌നാട്-കര്‍ണ്ണാടക അതിര്‍ത്തിയായ ഹുസൂറില്‍ ജോലി ചെയ്യുന്ന പ്രിയ സുഹൃത്ത് സുജിത്തിന്റെ ഫോണ്‍ കോള്‍ എത്തി.
‘ലോക് ഡൗണിനെ തുടര്‍ന്ന് താനുള്‍പ്പടെയുള്ള 40 പേര്‍ ജോലിചെയ്യുന്ന സ്ഥലത്ത് ഒറ്റപ്പെട്ടു കഴിയുകയാണ്. പുറത്തിറങ്ങാന്‍ പറ്റുന്നില്ല. ഭക്ഷണവും ലഭിക്കുന്നില്ല നീ ഒന്ന് സഹായിക്കണം’
ധൈര്യമായിരിക്കൂ.. പരിഹാരം ഉണ്ടാക്കാം എന്ന മറുപടി നല്‍കി ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

തുടര്‍ന്ന് ഡിസിസി ജന:സെക്രട്ടറി എന്‍.സി മനോജേട്ടനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. മനോജേട്ടന്‍ ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.ചാണ്ടി ഉമ്മനെ ബന്ധപ്പെട്ടു സംഭവം ശ്രദ്ധയില്‍പ്പെടുത്തി. പ്രിയപ്പെട്ട ചാണ്ടി ഉമ്മന്‍ ചേട്ടന്‍ ഉടന്‍ തന്നെ ബാംഗ്ലൂര്‍ ഡിസിസി ജന:സെക്രട്ടറി സുനില്‍ കുട്ടന്‍കേരിലിനെ വിളിച്ച് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. സുനിലേട്ടന്‍ ഉടന്‍ തന്നെ ഹുസൂറിലുള്ള മലയാളി സമാജം പ്രസിഡന്റ് ബാബു .കെ .താനുവിളയെ വിളിച്ച് വിശിദാംശങ്ങള്‍ കൈമാറി. ബാബുസാര്‍ സുജിത്തും സംഘവും താമസിക്കുന്ന സ്ഥലതെത്തി ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഏപ്രില്‍ 14 വരെയുള്ള ഭക്ഷണവും, അത്യാവശ്യ ഘട്ടത്തില്‍ പുറത്തിറങ്ങുന്നതിനാവശ്യമായ യാത്ര സ്‌പെഷ്യല്‍ പാസും ക്രമീകരിച്ചു നല്‍കി. ചാണ്ടി ഉമ്മന്‍ ചേട്ടന്‍ പിന്നീട് പല തവണ സുനിലേട്ടനുമായും, ബാബുസാറിനെയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും എന്ത് ആവശ്യത്തിനും വിളിക്കണമെന്ന് സുജിത്തിനോടും സംഘത്തോടും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഒരു കാര്യം പറയാതെ വയ്യ ‘ഉമ്മന്‍ ചാണ്ടി സാറിന്റെ കരുണയുള്ള മനസ്സിന്റെ വലിയൊരു അംശം പകര്‍ന്നു കിട്ടിയ ആളാണ് ചാണ്ടി ഉമ്മന്‍ ചേട്ടന്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്ന അവസരമായിരുന്നു ഇത്’.

ഒരുപാട് സന്തോഷമുണ്ട് പ്രിയ സുഹൃത്തിനെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ കഴിഞ്ഞത്. അതിലുപരി ഒരുപാട് നന്ദിയുണ്ട്
ചാണ്ടി ഉമ്മന്‍ ചേട്ടന്‍… സുനിലേട്ടന്‍… ബാബുസാര്‍…മനോജേട്ടന്‍ എന്നിവരോട്….. പ്രതിസന്ധി ഘട്ടത്തില്‍ കൈതാങ്ങായതിന്.

സ്‌നേഹപൂര്‍വ്വം,
ആല്‍വിന്‍ വര്‍ഗ്ഗീസ് പ്രക്കാനം

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…