കൊറോണയുടെ കാലത്ത് അല്‍പ്പം കരുണ ഉണ്ടെങ്കില്‍ മാത്രമേ ഈ മഹാമാരിയെ എല്ലാ അര്‍ത്ഥത്തിലും പ്രതിരോധിക്കാന്‍ സാധിക്കൂ;നമുക്ക് ഒറ്റകെട്ടായി മുന്നോട്ടു പോകാം: റോജി.എം.ജോണ്‍ എംഎല്‍എ

16 second read

പ്രവാസി ബുള്ളറ്റിന്‍ ന്യൂസ് ബ്യൂറോ

കൊറോണയുടെ കാലത്ത് അല്‍പ്പം കരുണ ഉണ്ടെങ്കില്‍ മാത്രമേ ഈ മഹാമാരിയെ എല്ലാ അര്‍ത്ഥത്തിലും പ്രതിരോധിക്കാന്‍ സാധിക്കൂവെന്നും,നമുക്ക് ഒറ്റകെട്ടായി മുന്നോട്ടു പോകാമെന്നും അങ്കമാലി എംഎല്‍എയും എന്‍.എസ്.യു.ഐ മുന്‍ ദേശീയ പ്രസിഡന്റുമായ റോജി.എം.ജോണ്‍.

കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി 21 ദിവസത്തെ ലോക് ഡൗണ്‍പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വെക്കുന്ന എല്ലാ നടപടികളെയും സ്വാഗതം ചെയ്യുന്നതായും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും, അത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്നും റോജി.എം.ജോണ്‍ പറഞ്ഞു.

21 ദിവസത്തെ ലോക് ഡൗണിലൂടെ നമ്മുടെ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ക്ക്, പ്രത്യേകിച്ച് ദിവസവേദനക്കാരുടെ കുടുംബങ്ങള്‍ വലിയ ബുദ്ധിമുട്ടിലാകും. പ്രളയകാലത്ത് 10000 രൂപ ഓരോ കുടുംബങ്ങള്‍ക്കും സഹായദനമായി പ്രഖ്യാപിച്ചതു പോലെ സാധാരണക്കാരെ സഹായിക്കാന്‍ ഒരു പാക്കേജുവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരക്കാരെ സഹായിക്കാന്‍ റേഷന്‍ വിഹിതത്തില്‍ മാറ്റം വരുത്തി കൂടുതല്‍ റേഷന്‍ നല്‍കുന്നതുപോലെ കേരളത്തിലും നല്‍കുമെന്നാണ് പ്രതീക്ഷയെന്നും എംഎല്‍എ പറഞ്ഞു.

നമ്മുടെ ചുറ്റുവട്ടത്ത് 21 ദിവസം ലോക്ഡൗണിലൂടെ തൊഴിലില്ലാതെ വീട്ടിലിരുന്നാല്‍ പട്ടിണിയിലാവുന്ന കുടുംബങ്ങളെ നമുക്കറിയാം. ഇത്തരക്കാരെ സഹായിക്കാന്‍
സര്‍ക്കാരുകള്‍ക്ക് മാത്രമല്ല, നമുക്കും ഉത്തരവാദിത്തമുണ്ട്.
അത്‌കൊണ്ട് നമ്മുടെ കുടുംബങ്ങളെ കണ്ടറിഞ്ഞ് ഒരു സഹായം എത്തിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

റോജി.എം.ജോണ്‍ എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ ശ്രദ്ധയമായിരിക്കുകയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…