കോവിഡ്19 :കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

17 second read

കുവൈത്ത് : കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് കര്‍ഫ്യൂ. ഇന്ന് (ഞായര്‍) വൈകിട്ട് അഞ്ചു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു. നടപടി എത്രദിവസം തുടരുമെന്ന് അറിയിച്ചിട്ടില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണ് 11 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്.

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം അനുസരിക്കുന്നതില്‍ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് ഭാഗിക കര്‍ഫ്യൂവെന്നും മന്ത്രിസഭാകാര്യ സഹമന്ത്രി കൂടിയായ അദ്ദേഹം വ്യക്തമാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …