ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യ സ്ഥിതി പൂര്‍ണ തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

16 second read

മസ്‌കത്ത്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യ സ്ഥിതി പൂര്‍ണ തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. എന്നാല്‍, നാട്ടിലേക്ക് മടങ്ങുന്നതിന് ഡോക്ടര്‍മാര്‍ സമ്മതം നല്‍കിയിട്ടില്ല. ഐസിയുവില്‍ കഴിയുന്ന ക്യാപ്റ്റന്‍ രാജുവിന് വിശ്രമം ആവശ്യമാണ്. ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കി മാത്രമെ യാത്രക്കുള്ളു അനുമതി നല്‍കാന്‍ സാധിക്കൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മസ്‌കത്തിലെ കിംസ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

രാവിലെയും വിവിധ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം വിശ്രമം ആവശ്യപ്പെടുകയായിരുന്നു. ഭാര്യ പ്രമീള രാജും മകന്‍ രവി രാജും ഇദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്. മസ്‌കത്തിലെ ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. നാട്ടില്‍ നിന്നും സിനിമാ രംഗത്തെ പ്രമുഖര്‍ ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ച് ബന്ധപ്പെട്ടതായും മകന്‍ രവിരാജ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ക്യാപ്റ്റന്‍ രാജുവിനെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വെച്ച് മസ്തിഷ്‌കാഘാതം സംഭവച്ചതിനെ തുടര്‍ന്ന് ഇത്തിഹാദ് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കിംസ് ഒമാന്‍ ഹോസ്പിറ്റല്‍ കൗണ്ടറില്‍ നിന്നും പ്രാഥമിക ചികിത്സ ലഭ്യമാക്കിയ ശേഷമാണ് റൂവിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…