“കോണ്‍ഗ്രസിനെ രക്ഷിക്കാന്‍” കെ സുധാകരന്‍ കെ പി സി സി അധ്യക്ഷ പദവിയില്‍

16 second read

കെ സുധാകരന്‍ കെ പി സി സി അധ്യക്ഷ പദവിയില്‍ എന്ന പ്രഖ്യാപനത്തിന് നിമിഷങ്ങള്‍ മാത്രം. ലോകരാജ്യങ്ങളില്‍ മൊത്തം വ്യാപിച്ചു കിടക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരേ സ്വരത്തില്‍ പറയുന്നു ‘കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ.. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി കേരളത്തിലെ നിലവിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെയും ബാക്കിയുള്ള പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയ വാര്‍ത്ത പുറത്തു വന്നത് ഐ സി സി നേതൃത്വത്തെ ചില്ലറയല്ല വിഷമത്തില്‍ ആക്കിയിരിക്കുന്നത.് നിലവിലുള്ള നേതാക്കന്മാരുടെ പിടിപ്പുകേടും മറ്റും അച്ചടക്കത്തിന്റെ എല്ലാവിധ സീമകളും ലംഘിച്ചു കൊണ്ടാണ് പുറത്തുവന്നിരിക്കുന്നത.് ഇതിനിടയിലാണ് കെ സുധാകരന്റെ പേര് വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത.് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിച്ച കെ സുധാകരന്റെ പേര് കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് വീണ്ടും പുനര്‍വിചിന്തനം നടത്തുവാനായി എഐസിസി തീരുമാനിച്ചിരിക്കുന്നത് . ചുവപ്പു കോട്ട എന്ന് അവകാശപ്പെടുന്ന കണ്ണൂരില്‍ കെ സുധാകരന്റെ മാത്രം തണലിലാണ് അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിലനില്‍ക്കുന്നത് എന്നുള്ള കാര്യം കേരളത്തിലും ഇന്ത്യയ്ക്ക് പുറത്തുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ട് വര്‍ഷങ്ങളായി.

ഇത്രയും വലിയ ചുവപ്പുകോട്ടയില്‍ അജയ്യനായി നില്‍ക്കുവാന്‍ കെ സുധാകരന് കഴിയുന്നുണ്ടെങ്കില്‍ കേരളത്തിലെ ബാക്കിയുള്ള സ്ഥലങ്ങളില്‍ പോലും നിസ്സാരമായി അദ്ദേഹത്തിന് ശക്തമായി കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കാന്‍ കഴിയും എന്നാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും വിദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം രാഹുല്‍ ഗാന്ധിയോട് ‘കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി അദ്ദേഹത്തിന്റെ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയയുമൊക്കെ സജീവമായി മുന്നിട്ടിറങ്ങിയത്.

കൂടാതെ വിദേശ രാജ്യങ്ങളിലുള്ള ഒട്ടുമിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകരും കാല്‍ ലക്ഷത്തിലധികമുള്ളവരുടെ അവരുടെ ഐഡി കാര്‍ഡും പാസ്‌പോര്‍ട്ട് നമ്പറും യഥാര്‍ത്ഥമായി രേഖപ്പെടുത്തിക്കൊണ്ട് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളത്തിലങ്ങോളമിങ്ങോളം കെ സുധാകരന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും ഉയര്‍ത്തിയിരിക്കുകയാണ്.

കെ സുധാകരന്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തേക്ക് എന്നും പറഞ്ഞുള്ള കെ സുധാകരനോടുള്ള ചോദ്യം ‘താങ്കള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടോ?’. എന്ന ചോദ്യത്തിന് മറുപടി തന്നത് ഇങ്ങനെ, ‘പാര്‍ട്ടിയില്‍ അല്ല ശത്രുക്കള്‍, പാര്‍ട്ടിക്കകത്ത് എല്ലാവരും എനിക്ക് മിത്രമാണ്.. ഉണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് പുറത്ത് ആരെങ്കിലുമെ കാണുള്ളൂ.’ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് വന്നുകഴിഞ്ഞാല്‍ താങ്കള്‍ എന്താണ് പ്രവര്‍ത്തകര്‍ക്കു വേണ്ടി ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി ‘കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ ഏല്‍പ്പിക്കുന്ന എന്തു ദൗത്യവും ഞാന്‍ വളരെ ഉത്തരവാദിത്വത്തോടെയും നൂറു ശതമാനം നീതി പുലര്‍ത്തുകയും ചെയ്യും ..കോണ്‍ഗ്രസിനെ വിശ്വസിക്കുന്ന പാര്‍ട്ടി അണികളെ ശരിയുടെ പക്ഷത്ത് നിന്ന് അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തില്‍ നിന്ന് ഞാന്‍ അണുവിട മാറില്ല.’

താങ്കള്‍ക്ക് ഗ്രൂപ്പുണ്ടോ? എന്ന ചോദ്യത്തിന് ‘ എനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഒരേ ഒരു ഗ്രൂപ്പും വികാരവും മാത്രമാണുള്ളത് കെ.സുധാകരന്‍. ഒരു സ്ഥാനത്ത് എത്തിയാല്‍ അവിടെ ആ പദവിയക്കാണ്’… പ്രധാന്യം അല്ലാതെ വ്യക്തിക്കല്ല; ഞങ്ങളുടെ കോണ്‍ഗ്രസ് കുടുംബത്തിലെ ചില സൗന്ദര്യപ്പിണക്കങ്ങള്‍ ആരും പര്‍വ്വതവല്‍ക്കരിച്ച് ആടിനെ പട്ടിയാക്കേണ്ട. ഇത് ഞങ്ങള്‍ തീര്‍ത്തു കൊള്ളും, ഇവിടെ ആരും പാര്‍ട്ടി വിടില്ല, ആരും എങ്ങും പോകില്ല,’ എന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറം പ്രവര്‍ത്തകരും മറ്റ് കോണ്‍ഗ്രസ് നേതാക്കളും എല്ലാവരും ഇപ്പോള്‍ കെ.സുധാകരനെ പിന്തുണച്ച് തുടങ്ങി ബി.ജെ.പി .ഇടതുപക്ഷ പാളയത്തില്‍ കെ.സുധാകരന്റെ വരവില്‍ വല്ല്യ നിരാശയിലും അതിനു തടയിടുന്ന കോപ്പുകൂട്ടലിലുമാണെന്നാണ് അറിയാന്‍ കഴിയുന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …