ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം 439 ആയി

17 second read

ദോഹ: ഖത്തറില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 439 ആയി ഉയര്‍ന്നു. ഇന്ന് പുതുതായി 38 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്നു പേര്‍ സ്വദേശി പൗരന്മാരും 35 പേര്‍ പ്രവാസി തൊഴിലാളികളുമാണ്. നാലു പേരാണ് രോഗ വിമുക്തര്‍. 8,375 പേരിലാണ് ഇതുവരെ പരിശോധന നടത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗം സ്ഥിരീകരിച്ച സ്വദേശി പൗരന്മാര്‍ യുകെ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്റ് എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് പ്രത്യേക നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപ്പെട്ട ഓരോരുത്തരേയും പരിശോധിച്ചു വരികയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…