കുവൈത്തില്‍ പുതിയതായി എട്ട് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ

17 second read

കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയതായി എട്ട് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 112 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പൊതുജന വിഭാഗം അസി. അണ്ടര്‍ സെക്രെട്ടറി ഡോ. ബുധേയനാ അല്‍ മുദ്ദഫ് വാര്‍ത്താ അറിയിച്ചു.

പുതുതായി വൈറസ് ബാധിച്ചവരില്‍ മൂന്നുപേര്‍ യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ സ്വദേശികളും മറ്റു മൂന്നുപേര്‍ യുകെയേില്‍ നിന്നെത്തിയവരുമായി ബന്ധപ്പെട്ട സ്വദേശികളുമാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ യുഎഇയില്‍ പോയി മടങ്ങിയെത്തിയ സ്വദേശിയും മറ്റൊരാള്‍ ഇറാനില്‍ നിന്ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സ്വദേശിയുമാണ്.

ഒമ്പത് പേര്‍ കൊറോണ രോഗ ബാധയില്‍ നിന്ന് മുക്തരായതായും രോഗം പരിശോധിച്ച 324 പേരെ വിട്ടയച്ചതായും നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ലോകത്തെയാകെ ഭീതിയില്‍ ആഴ്ത്തിയ കൊറോണ വൈറസ് -കോവിഡ് 19രോഗ പ്രതിരോധ നടപടികള്‍ രാജ്യത്ത് വസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് പരമപ്രാധാന്യം നല്‍കി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ആവശ്യപ്പെട്ടതായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫെന്‍സ് കമ്മിറ്റി ചെയര്‍മാനുമായ അനസ് അല്‍ സലേഹ് കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുനയോട് പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…