കുവൈത്ത് : കുവൈത്തില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതോടെ കോവിഡ് ബാധിതരുടെ എണ്ണം 100 ആയി. ഇറാനില്‍ നിന്ന് തിരിച്ചെത്തി ക്വാറന്റീനില്‍ കഴിയുന്നവരാണ് പുതുതായി രോഗം കണ്ടെത്തിയവരി 15 പേര്. യുകെയില്‍നിന്നും യുഎസില്‍നിന്നും തിരിച്ചെത്തിയ സ്വദേശികളാണ് മറ്റു രണ്ടു പേര്.
സ്പെയിനിന്ന് എത്തിയ സ്പെയിന്‍കാരനും അസര്ബൈജാനില്നിന്നുമെത്തിയ കോവിഡ് ബാധിതനായ ഈജിപ്തുകാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് ഈജിപ്തുകാരുമാണ് മൂന്ന് പേര്. കുവൈത്തില്‍ ഇതുവരെ 7525 പേരെ പരിശോധനാ വിധേയരാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.