പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിമായി പീഡിപ്പിച്ച പിതാവിന് വധശിക്ഷ

16 second read

റാസല്‍ഖൈമ: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗിമായി പീഡിപ്പിച്ച പിതാവിന് യുഎഇയില്‍ വധശിക്ഷ. ഏഷ്യന്‍ സ്വദേശിയായ വ്യക്തിയെയാണ് റാസല്‍ഖൈമ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. പ്രതി മകളെ വളരെ കാലം ബലമായി പീഡനത്തിന് ഇരയാക്കിയിരുന്നുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്. ഒരു ദിവസം പെണ്‍കുട്ടി പിതാവിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയും സുഹൃത്തിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ലൈംഗിക ചൂഷണത്തെ കുറിച്ച് പെണ്‍കുട്ടി സുഹൃത്തിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അവസ്ഥ മനസിലാക്കിയ സുഹൃത്തിന്റെ പിതാവ് സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് പ്രതിയായ പെണ്‍കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതിനുള്ളില്‍ 665 അശ്ലീല വിഡിയോകള്‍ കണ്ടെത്തിയെന്നാണ് കോടതി രേഖകള്‍ പറയുന്നത്.
അറസ്റ്റിലായ പ്രതിയെ ആദ്യം റാസല്‍ഖൈമ പബ്ലിക് പ്രോസിക്യൂഷന് മുന്നിലും പിന്നീട് ക്രിമിനല്‍ കോടതിയിലും ഹാജരാക്കി. ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ചീഫ് ജഡ്ജ് സമേഹ് ഷക്കാര്‍ ആണ് പ്രതിയായ പിതാവിന് വധശിക്ഷ വിധിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…