24 മണിക്കൂറിനുള്ളില്‍ മൂന്ന് യോഗം വിളിച്ച് അമിത് ഷാ

16 second read

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള സായുധകലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമ്പോള്‍ വീണ്ടും ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.

നേരത്തെ, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നത്. കലാപം നിയന്ത്രിക്കാന്‍ ആവശ്യത്തിന് സേനയെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.ഇതിനിടെയാണ് മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചിരിക്കുന്നത്.സംഘര്‍ഷം തടയുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടെന്ന് ആക്ഷേപം നിലനില്‍ക്കെയാണിത്.

മൗജ്പൂര്‍, ജാഫ്രാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളില്‍ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും എംഎല്‍എമാരും തമ്മില്‍ മികച്ച ഏകോപനം നടത്താന്‍ ആഭ്യന്തര മന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …