കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം സ്നേഹവും വിശ്വാസവും: ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

16 second read

മസ്‌കത്ത്: കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനം സ്നേഹവും പരസ്പര വിശ്വാസവും ആയിരിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപനും സഭയുടെ മീഡിയ വിഭാഗം മേധാവിയുമായ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലിത്ത പറഞ്ഞു. മസ്‌കത്ത് മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്സ് മഹാ ഇടവക സംഘടിപ്പിച്ച ഫാമിലി കോണ്‍ഫറന്‍സും നേതൃസംഗമവും ഉദഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി റവ. ഫാ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു.

കുടുംബം ഒരു കദംബം, സ്ട്രസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഡോ. എം എം ബഷീര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി ചിത്ര രചന പരിശീലന ക്ലാസും നടന്നു. കോണ്‍ഫറന്‍സിനോടനുബന്ധിച്ചുനടന്ന നേതൃ സംഗമത്തില്‍ഇടവകയുടെ കഴിഞ്ഞ 45 വര്‍ഷക്കാലത്തെ ഭരണസമിതി അംഗങ്ങളെ ആദരിച്ചു. റവ. ഫാ. ജേക്കബ് മാത്യു, വികാരി റവ. ഫാ. കുറിയാക്കോസ് വര്‍ഗീസ്, ഇടവക ഭരണസമിതി, സഭയിലെ വിവിധ വൈദീകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …