മെസിയുടെ ജീവിതം ആസ്പദമാക്കിയുള്ള സ്റ്റേജ് ഷോയുടെ ഒരുക്കങ്ങള്‍

Editor

ദോഹ: അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ജീവിതം ആസ്പദമാക്കിയുള്ള സ്റ്റേജ് ഷോയുടെ ഒരുക്കങ്ങള്‍ പുരോഗതിയില്‍. 27 മുതല്‍ മാര്‍ച്ച് 7 വരെ അലി ബിന്‍ ഹമദ് അല്‍ അത്തിയ്യ അരീനയിലാണ് ആരാധകര്‍ കാത്തിരിക്കുന്ന ഷോ നടക്കുന്നത്. മെസി 10 എന്ന തലക്കെട്ടിലുള്ളസ്റ്റേജ് ഷോയുടെ ആഗോള തലത്തിലെ രണ്ടാമത്തെയും ഏഷ്യയിലെയും മധ്യപൂര്‍വ ദേശത്തെയും ആദ്യത്തെയും വേദിയാണ് ദോഹ. ബാഴ്സിലോനയിലായിരുന്നു ആദ്യ ഷോ നടന്നത്. തല്‍സമയ സര്‍ക്കസ് രംഗത്തെ അതികായന്മാരായ സര്‍ക്യൂ ഡു സൊലയ്ല്‍ ആണ് ഷോ അവതരിപ്പിക്കുന്നത്.

ദോഹയില്‍ ഖത്തര്‍ നാഷനല്‍ ടൂറിസം കൗണ്‍സില്‍, ആല്‍ക്കെമി പ്രൊജക്ട് എന്റര്‍ടെയ്ന്‍മെന്റ് എന്നിവയാണ് വേദിയൊരുക്കുന്നത്. ട്രിപ്പീസ്, ടൈട്രോപ്പ്, ട്രംപോളിന്‍ കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന അവിസ്മരണീയ ദൃശ്യ വിരുന്നാണ് കാണികളെ കാത്തിരിക്കുന്നത്. ഡിയോയും വിഡിയോകളും ഉള്‍പ്പെടെ മെസിയുടെ അത്യുഗ്രന്‍ പ്രകടനങ്ങളുടെ അപൂര്‍വ ചിത്രങ്ങളുമെല്ലാം പ്രത്യേക രീതിയില്‍ അവതരിപ്പിക്കും. മികച്ച ഫുട്ബോള്‍ കളിക്കാരനാകുള്ള യാത്രയ്ക്കിടെ നേരിടുന്ന പ്രതിബന്ധങ്ങളെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഷോയില്‍ 19 രാജ്യങ്ങളില്‍ നിന്നായി 47 കലാകാരന്മാര്‍ പങ്കെടുക്കും. 90 മിനിറ്റാണ് ദൈര്‍ഘ്യം. ദോഹയില്‍ 10 ദിവസത്തിനിടെ 14 ഷോകള്‍ അവതരിപ്പിക്കും

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഖത്തര്‍ നാഷനല്‍ മ്യൂസിയത്തിലേക്ക് സന്ദര്‍ശക തിരക്കേറി

ഖത്തറില്‍ 238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ആകെ എണ്ണം 262

Related posts
Your comment?
Leave a Reply