ഖത്തര്‍ നാഷനല്‍ മ്യൂസിയത്തിലേക്ക് സന്ദര്‍ശക തിരക്കേറി

16 second read

ദോഹ: നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഖത്തറിന്റെ വീഥികളില്‍ സജീവമായിരുന്ന വാഹനങ്ങള്‍ കാണാന്‍ ഖത്തര്‍ നാഷനല്‍ മ്യൂസിയത്തിലേക്ക് സന്ദര്‍ശക തിരക്കേറി തുടങ്ങി. 1970 മുതല്‍ 1990 വരെ ഖത്തറിന്റെ നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞ വാഹനങ്ങളുടെ പ്രദര്‍ശനം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്.

മവാതര്‍ ഖത്തറുമായി ചേര്‍ന്ന് മ്യൂസിയത്തിലെ ബരാഹ സ്‌ക്വയറില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പഴയ സ്‌കൂള്‍ ബസ്, വാട്ടര്‍ ട്രക്ക്, പഴയ പൊലീസ് കാര്‍, മോട്ടര്‍ ബൈക്ക്, 1972 ലെ മെഴ്സിഡസ് 280 ഇ, ലാന്‍ഡ് റോവര്‍, ജിഎംസി, 1980 മോഡല്‍ സബര്‍ബന്‍, ടാക്സിയായി ഉപയോഗിച്ചിരുന്ന ടൊയോട്ട ക്രെസിഡ എന്നിവയെല്ലാം കാണാം.

വാഹന പ്രേമികളാണ് കൂടുതല്‍ എത്തുന്നത്. പഴയ വാഹനങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നവരും കുറവല്ല. ഖത്തറിന്റെ പഴയ യാത്രാ വാഹനങ്ങള്‍ അടുത്തറിയാനെത്തുന്ന സന്ദര്‍ശകരില്‍ പ്രവാസികളും സ്വദേശികളുമുണ്ട്. ഞായര്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 7 വരെയുമാണ് പ്രവേശനം. ശനിയാഴ്ച പ്രദര്‍ശനം സമാപിക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …