തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ ലോറി ഇടിച്ചുകയറി 19 മരണം

Editor

തിരുപ്പൂര്‍: അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. 19 പേരാണ് മരിച്ചത്. എല്ലാവരും മലയാളികളാണ്. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു.
എറണാകുളം ഏരമംഗലം മാത്യൂവിന്റെ മകന്‍ എംസി മാത്യൂ (30), ബെംഗളൂരു സ്വദേശി മണികണ്ഠന്റെ മകള്‍ മാനസി മണികണ്ഠന്‍ (20), എറണാകുളം ഏരമംഗലം ഗോകുലിന്റെ മകള്‍ ഗോപിക (25), എറണാകുളം ഏരമംഗലം അശ്വിന്റെ ഭാര്യ ഐശ്വര്യ (24), തൃശൂര്‍ കൊള്ളനൂര്‍ വീട്ടില്‍ കെ.വി. അനു (25), തൃശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ മുഹമ്മദ് അലിയുടെ മകന്‍ നസീഫ് മുഹമ്മദാലി (24), തൃശൂര്‍ വളപ്പില്‍ പുരനായി വളപ്പില്‍ മണികണ്ഠന്റെ മകന്‍ ഹനീഷ് (25), തുറവൂര്‍ മൂപ്പന്‍കവല കിടങ്ങന്‍ വീട്ടില്‍ ഷാജുവിന്റെ മകന്‍ ജിന്‍സ് മോന്‍ ഷാജു (24), പാലക്കാട് തിരുവേഗപ്പുറ കൊണ്ടപ്പുറത്ത് കളത്തില്‍ ശശിധരന്റെ മകന്‍ രാകേഷ് (25), കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സനൂപ്(30), തൃശൂര്‍ അരിമ്പൂര്‍ സ്വദേശി കെ.ഡി. യേശുദാസ്(38), തൃശൂര്‍ ബാലുവിന്റെ മകന്‍ ജോഫി സി. പോള്‍ (30), പാലക്കാട് ശാന്തികോളനി നയങ്കര വീട്ടില്‍ ജോണിന്റെ ഭാര്യ റോസിലി (61), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ റാഫേലിന്റെ മകന്‍ ഇഗ്‌നി റാഫേല്‍ (39), ഡ്രൈവര്‍ എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി വളവന്നത്ത് വീട്ടില്‍ വി.ഡി. ഗിരീഷ് (43), ഡ്രൈവര്‍ അരകുന്നം വള്ളത്തില്‍ രാജന്റെ മകന്‍ വി.ആര്‍. ബൈജു (47), പാലക്കാട് ഒറ്റപ്പാലം മംഗലാംകുന്ന് ഉദയ നിവാസില്‍ പൊന്‍കൃഷ്ണന്റെ മകന്‍ ശിവകുമാര്‍ (35), കര്‍ണാടകയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി മേലയ്ക്കല്‍ കിരണ്‍ കുമാര്‍ (33), എറണാകുളം സ്വദേശി പി.ശിവശങ്കരന്‍(40) എന്നിവരാണ് മരിച്ചത്.

15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ 20 ആംബുലന്‍സ് തിരുപ്പൂരിലേക്ക് അയച്ചു. പരുക്കറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതേസമയം, കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

മൃതദേഹങ്ങള്‍ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ 12 പേരെ പൂണ്ടി, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ അശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസില്‍ ഉണ്ടായിരുന്ന 48 പേരില്‍ 42 പേരും മലയാളികളാണ്. ബസിന്റെ വലതുഭാഗത്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍ നാട്ടില്‍ പോയ പ്രവാസി മലയാളി അപകടത്തില്‍ മരിച്ചു

ഇന്ത്യന്‍ 2ന്റെ ഷൂട്ടിങ് ലൊക്കേഷനിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു

Related posts
Your comment?
Leave a Reply