ഖത്തര്‍ എയര്‍വേയ്‌സ് വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്നു തിരിച്ചുവിളിച്ചു

Editor

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദോഹയിലേക്കു പോകാനായി യാത്രക്കാരുമായി റണ്‍വേയില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്നു തിരിച്ചുവിളിച്ചു. 119 യാത്രക്കാരുമായി പുലര്‍ച്ചെ 3.20നു റണ്‍വേയിലെത്തിയ വിമാനം 3.40നു തിരിച്ചെത്തിച്ചു.

വിമാനത്തിന്റെ വലതുഭാഗത്തെ യന്ത്രം തകരാറിലായതാണു കാരണം. പ്രശ്‌നം പരിഹരിച്ച് യാത്ര തുടരാന്‍ ശ്രമം നടത്തിയെങ്കിലും കേടു തീര്‍ക്കാനായില്ല. യാത്ര റദ്ദാക്കിയ വിമാനത്തിലെ 119 യാത്രക്കാരില്‍ 60 പേരെ ഹോട്ടലിലേക്കു മാറ്റി. ശേഷിച്ചവരെ ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ അയച്ചു. ഇന്നു പുലര്‍ച്ചെ പുതിയ യന്ത്രം എത്തിച്ച് കേടു തീര്‍ത്ത് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.

‘കൊറോണ’ രോഗിയെ പരിചരിച്ച് വീട്ടില്‍ തിരിച്ചെത്തിയ നേഴ്സ് മൃദുലക്ക് സ്നേഹാദരവ്

പോലീസ് നവീകരണ ഫണ്ടിലെ തിരിമറി മുഖ്യമന്ത്രിയുടെ ഒത്താശയോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍;ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് നയിച്ച പദയാത്ര അടൂരില്‍ സമാപിച്ചു

Related posts
Your comment?
Leave a Reply