ദുബായ് ഡ്യൂട്ടി ഫ്രീയില്‍ ഏഴ് കോടിയിലേറെ ഇന്ത്യക്കാരന്

18 second read

ദുബായ് :ഇന്ത്യക്കാരന്റെ 20 വര്‍ഷത്തെ ശ്രമം ഫലം കണ്ടു; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോടികള്‍ സമ്മാനം. ദുബായില്‍ ടെക്‌സ്‌റ്റൈല്‍ ബിസിനസ് നടത്തുന്ന ഭോപ്പാല്‍ സ്വദേശി ജഗദീഷ് രമണി(42)ക്കാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചത്. എന്നെങ്കിലും തന്നെ ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ 20 വര്‍ഷമായി ജഗദീഷ് ഓണ്‍ലൈനിലൂടെ ഡ്യുട്ടി ഫ്രീ നറുക്കെടുപ്പ് കൂപ്പണ്‍ വാങ്ങിച്ചു വരികയായിരുന്നു

നേരത്തെ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ കോടിപതികളായവരെക്കുറിച്ചുള്ള ഒട്ടേറെ കഥകള്‍ കേട്ടിരുന്നെങ്കിലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം ബോധമായിരിക്കുന്നു. ഡ്യുട്ടി ഫ്രീക്ക് നന്ദി-സമ്മാനം നേടിയ വിവരം അറിഞ്ഞ ശേഷം ജഗദീഷ് പറഞ്ഞു. 1999ല്‍ നറുക്കെടുപ്പ് ആരംഭിച്ചതു മുതല്‍ സമ്മാനം നേടുന്ന 158-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
മറ്റു നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാരായ ശ്രീസുനില്‍ ശ്രീധരന്(53) റേഞ്ച് റോവര്‍ എച്എസ്ഇ 360 പിഎസ്, നസീറുന്നിസ ഫസല്‍ മുഹമ്മദി(37)ന് ആഡംബര മോട്ടോര്‍ ബൈക്കും പാക്കിസ്ഥാനി സെയില്‍സ്മാന്‍ അന്‍ജും അഷ്‌റഫിന് ആഡംബര കാറും സമ്മാനം ലഭിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…