‘കൊറോണ’ രോഗിയെ പരിചരിച്ച് വീട്ടില്‍ തിരിച്ചെത്തിയ നേഴ്സ് മൃദുലക്ക് സ്നേഹാദരവ്

16 second read

അടുര്‍: ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ കൊറോണ ബാധിച്ച് രോഗിയെ പരിചരിച്ച് വീട്ടില്‍ തിരിച്ചെത്തിയ നേഴ്സ് മൃദുലക്ക് വീട്ടുകാരുടെയും നാട്ടുകാരുടെയും സ്നേഹാദരവ്. മുണ്ടപള്ളി മുളമുക്ക് ശ്രീമംഗലം വീട്ടില്‍ സുരേന്ദ്രന്‍ നായരുടെയും ബിന്ദു എസ് നായരുടെയും മകളാണ് മൃദുല.കൊറോണബാധിച്ച രോഗിയെ അവസാന ആറ് ദിവസമാണ് പരിചരിക്കാന്‍ മൃദുലക്ക് നിയോഗമുണ്ടായത്. ഒരുദിവസം നാല് മണിക്കൂര്‍ ആയിരുന്നു ഡ്യൂട്ടി . കൊറോണബാധിച്ചരോഗിയെ പരിചരിക്കണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ ആദ്യം ഒന്നമ്പരന്നു. വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാര്‍ക്കും പേടി.നിപ്പ രോഗവും സിസ്റ്റര്‍ ലിനയുമൊക്കെ മനസില്‍ ഓടിയെത്തി. എങ്കിലും കര്‍ത്തവ്യബോധം പിന്നോട്ടുപോക്കില്‍ നിന്ന് തന്നെതടഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം ധൈര്യമായി ഡ്യൂട്ടിചെയ്തു. ജോലിയില്‍ പ്രവേശിച്ച് അഞ്ച് മാസമേആകുന്നുള്ള മൃദുല.ലോകത്തെ ഭീതിയുടെമുള്‍മുനയില്‍ നിര്‍ത്തിയ രോഗത്തെ ചങ്കുറപ്പോടെ നേരിട്ട് പരാജയപെടുത്താന്‍ താനും ഒരുഭാഗഭാക്കായതില്‍ വളരെയധികം അഭിമാനം തോന്നുവെന്ന് മൃദുല പറഞ്ഞു.

ശരീരമാസകലം മൂടികെട്ടി ആരോടും ഒന്നുംമിണ്ടാതെ വൈറസുമായുള്ള ഏറ്റുമുട്ടലിനെ ലോകത്തിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്നാണ് മൃദുലവിശേഷിപ്പിക്കുന്നത് . സുരക്ഷാകവചവും മാസ്‌കും ഒന്നിലധികം ഗ്ലൗസുകളും പ്രത്യേകം കണ്ണട, എന്നിവനല്‍കിയിരുന്നു.
മുണ്ടപള്ളിയിലെ വീട്ടില്‍ തിരിച്ചെത്തിയ മൃദുലയെ കാണനും അഭിനന്ദിക്കാനും നാടൊന്നാകെ ഒഴുകിയെത്തുന്നകാഴ്ചയാണ് കണ്ടത് . പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി,വൈസ്പ്രസിഡന്റ് എ പി സന്തോഷ് , പഞ്ചായത്തംഗങ്ങളായ ജോളി, എ റ്റി രാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം റ്റി മുരേശ് , എന്നിവരും ഡി വൈ എഫ് ഐ അടൂര്‍ ബ്ലോക്ക് കമ്മറ്റി ഭാരവാഹികളും വീട്ടിലെത്തി അനുമോദിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…