ഇന്ത്യയിലെത്തുന്ന ലോകനേതാക്കള്‍ മോദിയുടെ അഹമ്മദാബാദ് സന്ദര്‍ശിക്കുന്നതിന് പിന്നില്‍?

16 second read

കാത്തിരിപ്പിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്കെത്തുകയാണ്. ഭാര്യ മെലാനിയയ്ക്ക് ഒപ്പമാണ് ട്രംപ് വരുന്നത്. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രംപും ഒരുമിച്ച് പങ്കെടുത്ത ‘ ഹൗഡി മോദി ‘ പരിപാടി വന്‍ വിജയമായിരുന്നു. 50000ത്തിലേറെ പേര്‍ പങ്കെടുത്ത ഈ പരിപാടിയുടെ മാതൃകയില്‍ പ്രസിഡന്റായതിനുശേഷം ആദ്യമായി ഇന്ത്യയിലേക്കെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ ഒരു ഗംഭീര പരിപാടി അണിയറയില്‍ ഒരുങ്ങുകയാണ്; ‘ കെം ഛോ ട്രംപ് ‘!. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഗുജറാത്തിലെ അഹമ്മദാബാദിലെത്തുന്ന ട്രംപിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തിലാണ് ‘ കെ ഛോ ട്രംപ് ‘ എന്ന പേരില്‍ രാജകീയ വരവേല്പ് നല്‍കുക. ഗുജറാത്തി ഭാഷയില്‍ ‘ ഹൗഡി ( ഹൗ ആര്‍ യു ) ‘ എന്നാണ് ‘ കെം ഛോ ‘ എന്ന വാക്കിനര്‍ത്ഥം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…