കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

16 second read

കുറവിലങ്ങാട്: എംസി റോഡില്‍ കാളികാവ് പെട്രോള്‍ പമ്പിന് മുന്‍വശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു. തിരുവാതുക്കല്‍ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടില്‍പടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ മകന്‍ ബിനോയിയുടെ ഭാര്യ പ്രഭ (46), ബിനോയിയുടെ മകന്‍ അമ്പാടി (19) പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.

ഇന്നു പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് അപകടം. അമ്പാടിയാണ് കാര്‍ ഓടിച്ചിരുന്നത്. ബിനോയിക്ക് കുവൈത്തിലാണ് ജോലി. കുടുംബാംഗങ്ങളൊരുമിച്ച് പാലക്കാട്ടു പോയി മടങ്ങുകയായിരുന്നു. കാര്‍ എതിരെ വന്ന തടി ലോറിയില്‍ ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറിനുള്ളില്‍ കുരുങ്ങിപ്പോയ 5 പേരെയും നാട്ടുകാരും കടുത്തുരുത്തിയില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ വാഹനാവശിഷ്ടങ്ങള്‍ റോഡില്‍നിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…