വിദ്യാര്‍ഥികളായ രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടി

16 second read

പെരിന്തല്‍മണ്ണ: സ്‌കൂള്‍ വിദ്യാര്‍ഥികളായ രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ 28 കാരിയെ പോലീസ് കണ്ടെത്തി. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെ കേസെടുത്തു.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി ഒരുദിവസത്തേക്ക് റിമാന്‍ഡ്‌ചെയ്തു. 2019 നവംബര്‍ ഏഴിനാണ് യുവതിയെ വീട്ടില്‍നിന്നും കാണാതായത്. ഏഴും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് പോയതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രണ്ടാക്ലാസ്സിലും അഞ്ചാംക്ലാസ്സിലും പഠിക്കുന്നവരാണ് കുട്ടികള്‍.

പോലീസ് അന്വേഷണത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ കാമുകനുമൊത്ത് താമസിച്ചുവരുന്നതായി കണ്ടെത്തി. ഭര്‍ത്താവിന്റെ മാതൃസഹോദരിയുടെ മകനും അവിവാഹിതനുമാണ് കാമുകന്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടൂരിനെ നടുക്കിയ അപകടം: സ്‌കൂള്‍ അധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തതെന്ന് സൂചന: സ്വിഫ്ട് ഡിസയര്‍ കാര്‍ ഓടിച്ചു കയറ്റിയത് കണ്ടെയ്നര്‍ ലോറിയിലേക്ക്: സംഭവം കെപി റോഡില്‍ പട്ടാഴമുക്കില്‍

അടൂര്‍: കെപി റോഡില്‍ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം …