2020ല്‍ യുഎഇയിലെ ആദ്യ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

17 second read

ദുബായ്: 2020ലെ യുഎഇയിലെ ആദ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഫെസ്റ്റിവല്‍ പ്ലാസയില്‍ ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി ഉദ്ഘാടനം ചെയ്തു. ജബല്‍ അലിയിലെ എക്‌സ്‌പോ സൈറ്റിന് സമീപമാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. 86,000 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ഏറെ സവിശേഷതകളുള്ളതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതും പ്രാദേശികവുമായ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരം പ്രത്യേകതയാണ്. ഹൈപ്പര്‍മാര്‍ക്കറ്റിലെ 85 ശതമാനവും ഗ്രോസറി വിഭാഗമാണ്. ഉപഭോക്താക്കളുടെ സൗകര്യത്തിനായി സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരക്കേറിയ സമങ്ങളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. ഉപഭോക്താക്കള്‍ക്കായി കോഫി ഷോപ്പുമുണ്ട്. സമുദ്ര വിഭങ്ങളുടെ തല്‍സമയ പാചകം സവിശേഷതയായിരിക്കും. കൂടാതെ ജാപ്പനീസ് വിഭവമായ സുഷിയടക്കമുള്ളവയ്ക്ക് പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരിക്കുന്നു.

യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ ഫുത്തൈമുമായി ആദ്യമായി ചേര്‍ന്നുള്ള റീട്ടെയില്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് പുത്തന്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള ഈ ഹൈപ്പര്‍മാര്‍ക്കറ്റ്. എക്‌സ്‌പോ 2020 പ്രദേശത്തിന് സമീപത്തായുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ലുലുവിന്റെ ആഗോള തലത്തിലെ 186-ാ മത്തേതാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മരത്തില്‍ നിന്ന് വീണ് പരുക്കേറ്റത് നട്ടെല്ലിന് :ലോണ്‍ അടയ്ക്കാനാവാതെ തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് മരിച്ചു

അടൂര്‍: എട്ടുവര്‍ഷമായി തളര്‍ന്നു കിടന്ന ഗൃഹനാഥന്‍ വയറ്റില്‍ സ്വയം മുറിവേല്‍പ്പിച്ച് ആശുപത്…