ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു

16 second read

കലിഫോര്‍ണിയ: വിഖ്യാത അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ താരം കോബി ബ്രയന്റ്(41)ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലൊസാഞ്ചലസിനു സമീപം കാലാബാസിലായിരുന്നു ലോകത്തെ നടുക്കിയ അപകടമുണ്ടായത്. കോബി ബ്രയന്റിന്റെ പതിമൂന്നുകാരിയായ മകള്‍ ജിയാനയും അപകടത്തില്‍പെട്ടു.

ഇരുവരെയും കൂടാതെ ഏഴോളം യാത്രക്കാര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒന്‍പതുപേരും മരിച്ചതായി രാജ്യാന്തരമാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. രാവിലെ പ്രാദേശിക സമയം പത്ത് മണിക്കാണ് അപകടമുണ്ടായത്. യുഎസ് ഫ്രാഞ്ചൈസ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് എന്‍ബിഎയിലെ ലോസ് ആഞ്ചലീസ് ലേക്കേഴ്‌സിന്റെ മുന്‍ താരമാണ് കോബി ബ്രയന്റ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…