എന്‍.എസ്.എസ് കുവൈത്ത് ‘പൊന്നോണം 2017’ ആഘോഷിച്ചു

Editor

കുവൈത്ത് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷപ്പരിപാടികള്‍ ‘പൊന്നോണം 2017 ‘ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍, അബ്ബാസ്സിയ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.

രാവിലെ പത്ത് മണിക്ക് പൂക്കളമിട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിവിധയിനം നാടന്‍ കലാരൂപങ്ങള്‍, ശാസ്ത്രീയ നൃത്താവിഷ്‌കാരങ്ങള്‍, വഞ്ചിപ്പാട്ട്, തൃത്തായമ്പക, പുലികളി, തിരുവാതിര, ചവിട്ടു നാടകം ഇവ അരങ്ങേറി. സാംസ്‌ക്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പി.പി നാരായണന്‍ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. സോഡിയാക്ക് കാറ്ററിംഗ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും നാവിന് രുചിയുടെ നവ്യാനുഭവമാകുകയും ചെയ്തു.

കുവൈത്തിലെ എട്ട് കരയോഗങ്ങളിലെ വനിതാസമാജത്തിന്റെയും ബാലസമാജത്തിന്റെയും പൂര്‍ണ്ണ സഹകരണത്തോടെ പ്രോഗ്രാമുകള്‍ എന്നത്തെയും പോലെ നല്ല നിലവാരം പുലര്‍ത്തിയതായി ജനറല്‍ പ്രോഗ്രാം കണ്‍വീനര്‍ ജയകുമാര്‍ ജഹ്റ അറിയിച്ചു.

 

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കുവൈറ്റ് വിമാനത്താവളത്തിലെ സുരക്ഷാ വിലയിരുത്താന്‍ യുഎസ് സംഘം എത്തും

ചികിത്സാ ഫീസ് വര്‍ധന സംബന്ധിച്ചു മൂന്നുമാസത്തിനുശേഷം അവലോകനം

Related posts
Your comment?
Leave a Reply