തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ശിവശങ്കറിനോട് വെളളിയാഴ്ച വൈകിട്ട് ആറിനു കസ്റ്റംസ് ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശരീരസുഖമില്ലാത്തതിനാല് ഹാജരാകാനാകില്ലെന്ന് ശിവശങ്കര്‍ ഫോണില്‍ മറുപടി നല്കി. ഇതിനു പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിന്റെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ രാമമൂര്‍ത്തി ഉള്‍പ്പെടെ മൂന്നു പേര് അടങ്ങുന്ന കസ്റ്റംസ് സംഘം വൈകിട്ട് അഞ്ചരയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയത് ശിവശങ്കറിനെ കസ്റ്റംസ് സംഘം …