പത്തനംതിട്ട: സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഡ്രൈവര്‍ അവിഹിതത്തിന് പോയി പിടി വീണുവെന്നും പൊതിരെ തല്ലു കിട്ടിയെന്നും പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ടയിലാണ് സംഭവം. മര്‍ദനത്തില്‍ നിന്ന് രക്ഷനേടാന്‍ ഡ്രൈവര്‍ ബോധക്കേട് അഭിനയിച്ചു. പിന്നെ ഇറങ്ങിയോടി സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസില്‍ കയറിയെങ്കിലും അവിടെയുമെത്തി ബന്ധുക്കള്‍ അടി കൊടുത്തു. തന്നെ മര്‍ദിച്ചവരെ ഫോണില്‍ വിളിച്ച് ഡ്രൈവര്‍ പിന്നീട് കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും പരാതി. ആകെ നാണക്കേടായതോടെ പാര്‍ട്ടി നേതൃത്വം പ്രതിസന്ധിയിലുമായി. സംഭവം സംബന്ധിച്ച് പൊലീസിന് കൊടുത്തില്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന് യുവതിയുടെ …