പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ ഹോം സ്റ്റേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കള്ളനോട്ട് സംഘവുമായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയ്ക്ക് എന്തു ബന്ധമാണുള്ളതെന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ രംഗത്ത്. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയ എസ്ഡിപിഐ പിന്നീട് അതില്‍ നിന്ന് പിന്മാറിയത് വിമര്‍ശനത്തിന് കാരണമായതോടെയാണ് മുഖം രക്ഷിക്കുന്നതിന് പുതിയ ആരോപണവുമായി രംഗത്ത് വന്നതെന്നും ആക്ഷേപം ഉയരുന്നു. നോട്ടിരട്ടിപ്പ് കേസില്‍ പിടിയിലായ മുഖ്യപ്രതി ഷിബു, ചിറ്റയം ഗോപകുമാറിന്റെ പിഎയായ അനില്‍കുമാര്‍ എന്നയാള്‍ ആറു ലക്ഷം രൂപ ഇരട്ടിപ്പിക്കാന്‍ നല്‍കിയിരുന്നുവെന്ന് പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇത് ചിറ്റയം ഗോപകുമാര്‍ …