കൊല്ലം : പ്രൊബേഷന്‍ എസ്ഐക്ക് എന്തും ചെയ്യാം. ആരും ചോദിക്കില്ല. നടപടിയും ഉണ്ടാകില്ല എന്നതാണ് നാട്ടുനടപ്പെന്ന് ഇവര്‍ തന്നെ പറഞ്ഞു പരത്തിയിരിക്കുന്നു. ആരെയും തല്ലാം, തെറിവിളിക്കാം, അതിക്രമം കാണിക്കാം എന്നിങ്ങനെ എന്തും ചെയ്യാമെന്ന് ഇവരില്‍ ചിലര്‍ ധരിച്ച് വശായിരിക്കുന്നു. അങ്ങനെ ഒരു പ്രൊബേഷന്‍ എസ്ഐ നടത്തിയ പരാക്രമത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. കൊല്ലം ജില്ലയിലെ ആയൂരിനടുത്ത് മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷന്‍ എസ് ഐ നജീം മുഖത്തടിച്ചത്. ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വയോധികനെ ആണ് പൊലീസ് …