തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാന ഘടകം, കേരളത്തില്‍ കോവിഡിന്റെ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. ഈ നിലയില്‍ പോയാല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പിടിവിട്ടു പോകുമെന്നും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഐഎംഎ നിര്‍ദേശിച്ചു. പതിവു പോലെ അവര്‍ക്ക് നേരെ കണ്ണുരുട്ടുകയാണ് നമ്മുടെ മുഖ്യന് ചെയ്തത്. ഐഎംഎ പരിഭ്രാന്തി പരത്തുന്നു,ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നു എന്നൊക്കെ സ്വതസിദ്ധമായ ശൈലിയില്‍ തിരിച്ചടിയ്ക്കുകയും ചെയ്തു. ഓണവും പെരുന്നാളും കൂടാന്‍ ജനങ്ങളെ അഴിച്ചു വിട്ടു. സാമൂഹിക അകലവും മാസ്കും പോയ വഴി കാണാനില്ലായിരുന്നു. ഇന്നിപ്പോള്‍ ഐഎംഎ പറഞ്ഞത് …