ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റീനില്‍ പോകുന്നത് അടക്കമുളള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. കണ്ണൂരില്‍നിന്നുള്ള ലോക്സഭാംഗമാണ് മുന്‍ മന്ത്രികൂടിയായ കെ സുധാകരന്.